മനസ്സുനിറച്ച് മാളിയേക്കല്‍; സ്പീക്കര്‍ എ എന്‍ ഷംസീറിന് ഗംഭീര വരവേല്‍പ്പ്|Social Media

(Thalassery)തലശ്ശേരിയിലെ മാളിയേക്കല്‍ വീട്ടിലെ അംഗങ്ങള്‍ നിയമസഭ സ്പീക്കര്‍ എ എന്‍ ഷംസീറിനെ(AN Shamseer) സ്വീകരിക്കുന്ന വീഡിയോ വൈറല്‍. നിയമസഭ സ്പീക്കറായി ചുമതലയേറ്റ ശേഷം മാളിയേക്കല്‍ കുടുംബത്തിലേക്ക് കയറിചെല്ലുമ്പോള്‍ അവര്‍ നല്‍കിയ സ്വീകരണം എക്കാലവും മനസ്സില്‍ സൂക്ഷിക്കുവാനുള്ള കൂട്ടായ്മയുടെ, സൗഹൃദത്തിന്റെ നല്ല നിമിഷങ്ങളായി മാറിയെന്ന് എ എന്‍ ഷംസീര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:-

ഒരു കുടുംബമാകെ ഒത്തൊരുമിച്ച് കൊട്ടിപാടി, പുഞ്ചിരി നല്‍കി കൊണ്ട് സ്‌നേഹത്താല്‍ മനസ്സ് നിറച്ചു കൊണ്ട് എന്നെ വരവേല്‍ക്കുന്നത് തലശ്ശേരിയിലെ മാളിയേക്കല്‍ വീട്ടിലെ അംഗങ്ങളാണ്.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെ കാലമായി ഈ കുടുംബവുമായി എനിക്ക് അടുത്ത ആത്മബന്ധമുണ്ട്. നിയമസഭ സ്പീക്കറായി ചുമതലയേറ്റ ശേഷം ഈ കുടുംബത്തിലേക്ക് ഒരു കയറിചെല്ലുമ്പോള്‍ അവര്‍ നല്‍കിയ ഈ സ്വീകരണം എക്കാലവും മനസ്സില്‍ സൂക്ഷിക്കുവാനുള്ള കൂട്ടായ്മയുടെ, സൗഹൃദത്തിന്റെ നല്ല നിമിഷങ്ങളായി മാറി.

മാളിയേക്കല്‍ മറിയുമ്മയെ ഈ അവസരത്തില്‍ ഓര്‍ത്ത് പോവുകയാണ്. ഏതാനും ദിവസങ്ങള്‍ മുന്‍പാണ് തലശ്ശേരിയുടെ ചരിത്രത്തിനൊപ്പം സ്വന്തം പേരും എഴുതിചേര്‍ത്ത മറിയുമ്മ നമ്മെ വിട്ടുപിരിഞ്ഞത്.

അതിഥിയായല്ല, ഈ കുടുംബത്തിലെ ഒരു അംഗമായാണ് ഇവിടെ ഓരോ തവണ എത്തുമ്പോഴും എനിക്ക് അനുഭവപ്പെടാറുള്ളത്. എക്കാലവും അളവറ്റ സ്നേഹത്താല്‍ ഹൃദയം കീഴടക്കുന്ന മാളിയേക്കല്‍ കുടുംബത്തിന് നന്ദി…

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here