ഈ ലക്ഷണങ്ങൾ ഉണ്ടോ ? കിഡ്നി തകരാർ ശ്രദ്ധിക്കണേ ….

വൃക്കകൾ ശരിയായി പ്രവർത്തിക്കുന്നുണ്ടോ അല്ലെങ്കിൽ അവ തകരാറിലാണോ? കിഡ്‌നി നമ്മുടെ ശരീരത്തിലെ സുപ്രധാന അവയവമാണ്. ശരീരത്തിലെ അഴുക്കുകളും ടോക്‌സിനുകളും അരിച്ച് ശാരീരിക ആരോഗ്യം നില നിർത്തുകയാണ് ഇവയുടെ പ്രധാന ധർമവും. വൃക്കകളുടെ പ്രവർത്തനം നിലയ്ക്കുമ്പോൾ ശരീരത്തിൽ അനാവശ്യമായ ദ്രാവകം, ഇലക്ട്രോലൈറ്റുകൾ, മാലിന്യങ്ങൾ എന്നിവയുടെ ശേഖരണം ഉണ്ടാകാം.

വേദനസംഹാരി കഴിക്കുന്ന ശീലവും കിഡ്‌നിയ്ക്ക് ദോഷകരമാണ്. കോള പോലുള്ള കാർബോണേറ്റഡ് പാനീയങ്ങൾ കിഡ്‌നി ആരോഗ്യത്തിന് ദോഷകരമാണ്. അമിതമായി ശരീരത്തിൽ എത്തുന്ന ഉപ്പും കിഡ്‌നിയെ കേടുവരുത്തുന്ന ഒന്നാണ്. ഉറക്കക്കുറവ്, വെള്ളം കുടി കുറയുന്നത്, മഗ്നീഷ്യം, വൈറ്റമിൻ ബി 6 എന്നിവയുടെ കുറവ് എന്നിവയെല്ലാം കിഡ്‌നി ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു.നിങ്ങൾക്ക് ക്രോണിക് കിഡ്നി ഡിസീസ് ഉണ്ടെങ്കിൽ പ്രകടമാകുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങൾ…

1. ഇടയ്ക്കിടെ മൂത്രമൊഴിക്കൽ
2. മൂത്രമൊഴിക്കുന്നതിൽ ബുദ്ധിമുട്ട്
3. പെട്ടെന്നുള്ള വിശപ്പില്ലായ്മ
4. ഉറക്കമില്ലായ്മ അല്ലെങ്കിൽ ഉറങ്ങുന്നതിൽ പ്രശ്നം
5. പേശീവലിവ്
6. ഛർദ്ദി
7.കാലുകളിൽ വീക്കം
8. ശരിയായി ശ്വസിക്കാൻ കഴിയാതെ വരിക.

മൂത്രത്തിന്റെ നിറത്തിൽ വരുന്ന വ്യത്യാസങ്ങൾ കിഡ്‌നി തകരാറിലെന്നതിന്റെ ലക്ഷണങ്ങൾ കൂടിയാകും. മൂത്രം ഒഴിയ്ക്കുന്നതിന്റെ അളവും തവണങ്ങളും കൂടുന്നതും കുറയുന്നതുമെല്ലാം, അതായത് പ്രത്യേകിച്ചു മറ്റു കാരണങ്ങളില്ലാതെ, കിഡ്‌നി തകരാറിലെന്നതിന്റെ സൂചനയുമാകാം.

കിഡ്‌നി പ്രശ്‌നങ്ങൾ ശരീരത്തിലെത്തുന്ന ഓക്‌സിജൻ അളവു കുറയ്ക്കുന്നത് കൊണ്ടു തന്നെ തലചുറ്റലും കാര്യങ്ങളിൽ ഏകാഗ്രതക്കുറവും തോന്നാം. ഛർദിയും മനംപിരട്ടലും അനുഭവപ്പെടുന്നതും കിഡ്‌നി തകരാറെങ്കിൽ വരുന്ന ലക്ഷണങ്ങളിൽ ചിലതാണ്. എപ്പോഴും ക്ഷീണവും ഉറക്കം തൂങ്ങലുമെല്ലാം കിഡ്‌നി പ്രശ്‌നങ്ങളുടെ മറ്റു സൂചനകളാണ്. പ്രത്യേകിച്ചു കാരണമില്ലാതെ ക്ഷീണം തോന്നുന്നതാണ് ഇതിന്റെ ഒരു ലക്ഷണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News