എൻഡിഎ ഭരണത്തിൽ പ്രതിപക്ഷ നേതാക്കൾക്കെതിരായ സിബിഐ കേസുകളിൽ വൻ വർധനവ്

എൻഡിഎ ഭരണത്തിൽ പ്രതിപക്ഷ നേതാക്കൾക്കെതിരായ സിബിഐ കേസുകളിൽ വൻ വർധനവ്. യു പി എ സർക്കാരിന്റെ കാലത്ത് 60 ശതമാനമായിരുന്നത് എൻഡിഎ സർക്കാരിന്റെ കാലത്ത് 90 ശതമാനമായി വർധിച്ചു .കേന്ദ്ര അന്വേഷണ ഏജൻസികളെ പ്രതിപക്ഷത്തിനെതിരെ ആയുധമാക്കുകയാണെ ആക്ഷേപം ഉയരുന്നതിനിടെയാണ് ഈ കണക്കുകൾ പുറത്ത് വന്നിരിക്കുന്നത്.

സിബിഐ കേസുകളിൽ ഏറ്റവും അധികം പ്രതിപക്ഷ നേതാക്കൾ പ്രതികളായത് എൻ ഡി എ യുടെ ഭരണ കാലത്ത് എന്ന് വ്യക്തമാക്കുന്ന കണക്കുളാണ് പുറത്തുവരുന്നത്.എൻ ഡി എ അധികാരത്തിൽ വന്ന 2014 മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ രാഷ്ട്രീയ നേതാക്കൾ ഉൾപ്പെട്ട മുഴുവൻ കേസുകളിൽ 95 ശതമാനവും പ്രതിപക്ഷ നേതാക്കൾക്കെതിരെയാണ്. കോൺഗ്രസ് നേതൃത്വത്തിലുള്ള
യു പി എ സർക്കാരിന്റെ കാലത്ത് 60 ശതമാനമായിരുന്നു പ്രതിപക്ഷ നേതാക്കൾ ഉൾപ്പെട്ട കേസുകൾ.

2004 മുതൽ 2014 വരെയുള്ള 10 വർഷത്തെ ഭരണത്തിനിടയിൽ 72 നേതാക്കളാണ് സിബിഐയുടെ അന്വേഷണ പരിധിയിൽ വന്നത്. അതിൽ 43 പേർ പ്രതിപക്ഷ നേതാക്കളാണ്. എന്നാൽ കഴിഞ്ഞ എട്ടുവർഷത്തെ എൻ ഡി എ ഭരണകാലത്തിനുള്ളിൽ സിബിഐ കേസിൽ പ്രതികളായ 124 പേരിൽ 118 പേരും പ്രതിപക്ഷ നേതാക്കളാണ്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥ്, തുടങ്ങിയ പ്രമുഖ കോൺഗ്രസ് നേതാക്കളുടെ ബന്ധുക്കളും സിബിഐയുടെ അന്വേഷണ പരിധിയിൽ വന്നു.

അതേ സമയം എൻ ഡി എ യുടെ കാലത്ത് വെറും 6 ബി ജെ പി നേതാക്കളാണ് സിബിഐ അന്വേഷണം നേരിടുന്നത്. എന്നാൽ ബിജെപി അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നത് വ്യക്തമാക്കുന്ന കണക്കുകളാണ് പുറത്തുവരുന്നത് എന്ന് ആരോപിച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here