Kate Vinslet:ഷൂട്ടിംഗിനിടെ ഹോളിവുഡ് താരം കേറ്റ് വിന്‍സ്ലെറ്റിന് അപകടം

ഹോളിവുഡ് താരം കേറ്റ് വിന്‍സ്ലെറ്റിന്(Kate Vinslet) അപകടം. ക്രൊയേഷ്യയില്‍ സിനിമ ചിത്രീകരണത്തിനിടെയാണ് അപകടം സംഭവിച്ചത്. ചരിത്ര സിനിമയായ ‘ലീ’യുടെ ചിത്രീകരണത്തിനിടെ വഴുതിവീഴുകയായിരുന്നു.

ഗുരുതരമായ പരിക്കുകളൊന്നുമില്ല എന്നും ഈ ആഴ്ച തന്നെ ചിത്രീകരണം പുനരാരംഭിക്കുമെന്നും സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ മാധ്യമങ്ങളെ അറിയിച്ചു.

എലന്‍ കുറാസ് ആണ് ചിത്രത്തിന്റെ സംവിധാനം. മരിയോ കോട്ടില്ലാര്‍ഡ്, ജൂഡ് ലോ, ആന്‍ഡ്രിയ റൈസ്ബറോ, ജോഷ് ഒകോണര്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍.രണ്ടാം ലോക മഹായുദ്ധത്തിലെ വോഗ് മാഗസിന്റെ ഫോട്ടോഗ്രാഫര്‍ ലീ മില്ലറുടെ ജീവിത കഥയാണ് ചിത്രം പറയുന്നത്. ലീ മില്ലറായാണ് കേറ്റ് എത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News