ഭരണഘടനാ പദവിയുടെ മഹത്വം സംരക്ഷിക്കാന്‍ ഗവര്‍ണര്‍ തയ്യാറാവണം:കെ കെ ശൈലജ ടീച്ചര്‍|K K Shailaja Teacher

ഭരണഘടനാ പദവിയുടെ മഹത്വം സംരക്ഷിക്കാന്‍ കേരള ഗവര്‍ണര്‍ തയ്യാറാവണമെന്ന് കെ കെ ശൈലജ ടീച്ചര്‍(K K Shailaja Teacher).

ഗവര്‍ണര്‍ സ്വയം അപഹാസ്യനാവുന്നുവെന്നും രാഷ്ട്രീയ സ്വാധീനമില്ലാത്തയിടങ്ങളില്‍ കേന്ദ്ര ഭരണത്തിന്റെ മറവില്‍ ഗവര്‍ണര്‍മാര്‍ വഴി രാഷ്ട്രീയം നടപ്പിലാക്കുകയെന്ന ബിജെപി-ആര്‍എസ്എസ് അജണ്ടയുടെ ഭാഗമായി ഗവര്‍ണര്‍ മാറുന്നത് ശരിയല്ലെന്നും ശൈലജ ടീച്ചര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:-

ഗവര്‍ണര്‍ സ്വയം അപഹാസ്യനാവുന്നു.
ഭരണഘടനാ പദവിയുടെ മഹത്വം സംരക്ഷിക്കാന്‍ കേരള ഗവര്‍ണര്‍ തയ്യാറാവണം. രാഷ്ട്രീയ സ്വാധീനമില്ലാത്തയിടങ്ങളില്‍ കേന്ദ്ര ഭരണത്തിന്റെ മറവില്‍ ഗവര്‍ണര്‍മാര്‍ വഴി രാഷ്ട്രീയം നടപ്പിലാക്കുകയെന്ന ബിജെപി-ആര്‍എസ്എസ് അജണ്ടയുടെ ഭാഗമായി ഗവര്‍ണര്‍ മാറുന്നത് ശരിയല്ല. ഗവര്‍ണര്‍ നിയമനം രാഷ്ട്രീയമാണ് എന്നാല്‍ നിയമിക്കപ്പെട്ടുകഴിഞ്ഞാല്‍ സ്പീക്കറും ഗവര്‍ണറുമെല്ലാം നിഷ്പക്ഷത പുലര്‍ത്തുകയെന്നത് ജനാധിപത്യ മര്യാദയാണ്.
സംസ്ഥാന സര്‍ക്കാറിന്റെ നയപ്രഖ്യാപനം നടത്തുന്നത് ഗവര്‍ണറാണ്. എന്റെ ഗവണ്‍മെന്റിന്റെ നയം എന്ന് പറഞ്ഞുകൊണ്ടാണ് ഗവര്‍ണര്‍ നയപ്രഖ്യാപനം നടത്തുന്നത്. അവിടെ രാഷ്ട്രീയ വിദ്വേഷം വച്ച് നയപ്രഖ്യാപനത്തെ ഗവര്‍ണര്‍മാര്‍ എതിര്‍ക്കാറില്ല. ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ സഹായിക്കുക എന്നതാണ് സാധാരണയായി ഗവര്‍ണര്‍മാര്‍ ചെയ്തുവരുന്നത്.
എന്നാല്‍ ഇപ്പോള്‍ അടുത്ത കാലത്തായി ഗവര്‍ണര്‍ പദവി ബിജെപി ദുര്‍വിനിയോഗം ചെയ്യുന്നുവെന്നതാണ് സ്ഥിതി. സര്‍ക്കാറിനും മുഖ്യമന്ത്രിക്കുമെതിരെ നിര്‍ണായക തെളിവുകള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് കേരള ഗവര്‍ണര്‍ നടത്തിയ പത്രസമ്മേളനം ഇതേവരെ നടക്കാത്തൊരു കാര്യമാണ്. സാധാരണയായി ഗവര്‍ണര്‍മാര്‍ ഇതുപോലെ പത്രസമ്മേളനം നടത്തി അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാറില്ല. എന്നാല്‍ കേരളാ ഗവര്‍ണര്‍ ഒന്നരമണിക്കൂര്‍ നടത്തിയ പത്രസമ്മേളനത്തില്‍ പുതിയ യാതൊരു കാര്യവും സര്‍ക്കാറിനെതിരെ ഉന്നയിക്കാനും സാധിച്ചിട്ടില്ല.
ഇതിലൂടെ ഗവര്‍ണര്‍ സ്വയം അപഹാസ്യനാവുകയാണ് ചെയ്തത്. കേവല രാഷ്ട്രീയ പ്രസംഗത്തിനും ആരോപണത്തിനുമപ്പുറം ഒന്നര മണിക്കൂറോളം സമയമെടുത്ത് ഗവര്‍ണര്‍ നടത്തിയ പത്രസമ്മേളനത്തില്‍ ഒന്നുമുണ്ടായിരുന്നില്ല. നിഷ്പക്ഷമായ ഒരു പദവിയിലിരിക്കേണ്ട ഗവര്‍ണര്‍ ആര്‍എസ്എസുമായി അടുത്ത ബന്ധമാണുള്ളതെന്ന് പറയുന്നതും അനൗചിത്യമാണ്. ഇത്തരം നടപടികളിലൂടെ ഗവര്‍ണറുടെ രാഷ്ട്രീയ പക്ഷപാദിത്വമാണ് വെളിവാവുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News