Kottayam:മകള്‍ക്കൊപ്പം അഭിഭാഷകനായി എന്റോള്‍ ചെയ്ത് അച്ഛനും

മകള്‍ക്കൊപ്പം അഭിഭാഷകനായി എന്റോള്‍ ചെയ്ത് അച്ഛനും. പിറവം കക്കാട് സ്വദേശികളായ സുരേന്ദ്രനും മകള്‍ അനന്യയുമാണ് ഹൈക്കോടതിയില്‍ നടന്ന ചടങ്ങില്‍ വക്കീല്‍ കുപ്പായം അണിഞ്ഞത്. സഹകരണ ബാങ്ക് സെക്രട്ടറിയായി 2018 ല്‍ വിരമിച്ച സുരേന്ദ്രന്‍ മകള്‍ക്കൊപ്പം ഒരേ കോളേജിലാണ് നിയമ പഠനം പൂര്‍ത്തിയാക്കിയത്.

പത്താം ക്ലാസ്സ് പഠന കാലത്ത് മനസ്സില്‍ മുളപൊട്ടിയ മോഹം അറുപത്തിയൊന്നാം വയസ്സില്‍ പൂവണിഞ്ഞതിന്റെ സന്തോഷത്തിലാണ് സുരേന്ദ്രന്‍. തനിക്കൊപ്പം ഇളയ മകള്‍ അനന്യകൂടി വക്കീല്‍ കുപ്പായമണിഞ്ഞതോടെ സന്തോഷം ഇരട്ടിയായി. അച്ഛനും മകളും ഒരേ ദിവസം എന്റോള്‍ ചെയ്ത് അഭിഭാഷകരായത് നാടിനും അഭിമാനമായി. പാരലല്‍ കോളേജ് അധ്യാപകനായി ജീവിതമാരംഭിച്ച സുരേന്ദ്രന്‍ പിന്നീട് സഹകരണ ബാങ്കില്‍ ക്ലര്‍ക്കായി.2018 – ല്‍ അരയങ്കാവ് കീച്ചേരി സഹകരണ ബാങ്കില്‍നിന്നു സെക്രട്ടറിയായാണ് വിരമിച്ചത്

മകള്‍ അനന്യ എല്‍.എല്‍.ബി പഠനത്തിന് ചേര്‍ന്നതോടെയാണ് പഴയ ആഗ്രഹം സഫലമാക്കാന്‍ തീരുമാനിച്ചത്. പ്രായമായവരും വിരമിച്ചവരുമെല്ലാം മകളുടെ കോളേജില്‍ പഠിക്കുന്നതറിഞ്ഞ സുരേന്ദ്രന്‍ മകള്‍ക്കൊപ്പം ത്രിവത്സര എല്‍.എല്‍.ബി.ക്ക് ചേരുകയായിരുന്നു. ഞായറാഴ്ച ഹൈക്കോടതി ഓഡിറ്റോറിയത്തില്‍ നടന്ന എന്റോള്‍മെന്റ് ചടങ്ങില്‍ ഹൈക്കോടതിയില്‍ മകള്‍ക്കൊപ്പം അച്ഛനും അഭിഭാഷകനായി എന്റോള്‍ ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News