ബെന്യാമിനും ജി ആർ ഇന്ദുഗോപനും ആദ്യമായി തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ പൂജ നാളെ

റോക്കി മൗണ്ടൻ സിനിമാസിന്റെ ബാനറിൽ പ്രശസ്ത സാഹിത്യകാരന്മാരായ ബെന്യാമിനും ജി ആർ ഇന്ദുഗോപനും ആദ്യമായി ഒരുമിച്ച് തിരക്കഥ എഴുതുന്ന ചിത്രത്തിന്റെ പൂജ നാളെ സെപ്റ്റംബർ 21ന് തിരുവനന്തപുരം പൂവാറുള്ള ഗീതു ഇന്റർനാഷണൽ ഹോട്ടലിൽ രാവിലെ 8.30ന് നടക്കും.ചിത്രത്തിന്റെ സ്വിച്ച് ഓൺ മന്ത്രി എം ബി.രാജേഷ് നിർവഹിക്കും .

നവാഗതനായ ആൽവിൻ ഹെൻട്രി കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം സജയ് സെബാസ്റ്റ്യനും കണ്ണൻ സതീശനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത് . മമ്മൂക്ക നായകനായ അങ്കിൾ, ഡ്യൂപ്ലിക്കേറ്റ്, സെവൻസ് എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് റോക്കി മൗണ്ടൻ സിനിമാസ് ഈ പുതിയ ചിത്രവുമായി എത്തുന്നത് .

പ്രശസ്ത യുവതാരം മാത്യു തോമസ്,പാൻ ഇന്ത്യൻ നായികയായ മാളവിക മോഹനൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ ജോയ് മാത്യു,രാജേഷ് മാധവൻ വിനീത് വിശ്വം ,സ്മിനു സിജോ,മുത്തുമണി,വീണാ നായർ, ജയ എസ് കുറുപ്പ് മഞ്ജു പത്രോസ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. പ്രേമം,ഭീഷ്മപർവ്വം, ഗോൾഡ് എന്നീ ചിത്രങ്ങളുടെ ഛായാഗ്രഹണം ചെയ്ത ആനന്ദ് സി ചന്ദ്രനാണ് ഈ ചിത്രത്തിന്റെയും ക്യാമറ ചലിപ്പിക്കുന്നത്. ഗോവിന്ദ് വസന്ത സംഗീതം ഒരുക്കുന്നു.

വരികൾ അൻവർ അലി , വിനായക് ശശികുമാർ. എഡിറ്റർ മനു ആന്റണി. പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, ആർട്ട് സുജിത് രാഘവ്, കോസ്റ്റ്യൂം സമീറ സനീഷ്, മേക്കപ്പ് ഷാജി പുൽപ്പള്ളി ചീഫ് അസോസിയേറ്റ് ഡയറക്ടർ ഷെല്ലി ശ്രീസ്, സ്റ്റിൽ സിനറ്റ് സേവ്യർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് പ്രദീപ് ഗോപിനാഥ്, വിജയ് ജി എസ് , പി ആർ ഓ മഞ്ജു ഗോപിനാഥ്, ഡിസൈൻസ് ആനന്ദ് രാജേന്ദ്രൻ. പൂവാർ, നെയ്യാറ്റിൻകര, തിരുവനന്തപുരം, നാഗർകോവിൽ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News