Bharat Jodo Yatra:ഭാരത് ജോഡോ യാത്രക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

(Rahul Gandhi)രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്കെതിരെ(Bharat Jodo Yatra) ഹൈക്കോടതിയില്‍ ഹര്‍ജി. യാത്ര ഗതാഗത തടസ്സമുണ്ടാക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. പൊതുനിരത്ത് കയ്യേറി ജാഥ നടത്തുന്നത് മൂലം ജനങ്ങള്‍ ദുരിതം അനുഭവിക്കുന്ന സാഹചര്യത്തിലാണ് കോടതിയെ സമീപിക്കുന്നതെന്നും ഹര്‍ജിയിലുണ്ട്. അഭിഭാഷകനായ കെ വിജയനാണ് ഹര്‍ജിക്കാരന്‍.

യാത്ര ഗതാഗത തടസ്സമുണ്ടാക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. പൊതുനിരത്ത് കയ്യേറിയാണ് ജാഥ നടത്തുന്നത്. ഇതു മൂലം വാഹനങ്ങളും ജനങ്ങളും മണിക്കൂറുകളോളം ഗതാഗതക്കുരുക്കില്‍ പെടുന്നു. ജനത്തിന് ബുദ്ധിമുട്ടില്ലാത്ത തരത്തില്‍ ജാഥ നടത്താന്‍ സംഘാടകര്‍ക്ക് നിര്‍ദ്ദേശം നല്‍കണം. റോഡിന്റെ പകുതി ഭാഗം മാത്രം ജാഥയ്ക്കായി ഉപയോഗിച്ച് ബാക്കി ഭാഗത്ത് കൂടി ജനങ്ങള്‍ക്ക് സുഗമമായി സഞ്ചരിക്കാന്‍ സാഹചര്യം ഒരുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

ജാഥക്ക് നല്‍കുന്ന പൊലീസ് സുരക്ഷക്ക് ആവശ്യമായ ചിലവ് സംഘാടകരില്‍ നിന്നും ഈടാക്കണമെന്നും അഭിഭാഷകനായ കെ വിജയന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. സംസ്ഥാന, ജില്ലാ പൊലീസ് മേധാവികള്‍ രാഹുല്‍ ഗാന്ധി, കെ സുധാകരന്‍, വി ഡി സതീശന്‍ തുടങ്ങിയവരെ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി. ഹര്‍ജി കോടതി മറ്റന്നാള്‍ പരിഗണിക്കും. യാത്ര രൂക്ഷമായ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നതായി വ്യാപക പരാതി ഉയര്‍ന്നതിന് പിന്നാലെയാണ് വിഷയം ഹൈക്കോടതിയിലേക്ക് എത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here