Neyyattinkara: 8വയസുകാരനെ ബിയർ കുടിപ്പിച്ചതായി പരാതി; സംഭവം നെയ്യാറ്റിൻകരയിൽ

നെയ്യാറ്റിൻകര(neyyattinkara)യിൽ 8 വയസുകാരനെ ബിയർ കുടിപ്പിച്ചതായി പരാതി. വഴുതൂർ സ്വദേശി മനുവാണ് മൂന്നാം ക്ലാസ്സ്‌ വിദ്യാർഥിയായ ജ്യേഷ്ഠ പുത്രനെ ഓണദിവസം ബിയർ കുടിപ്പിച്ചത്.

കുട്ടിയേയും കൊണ്ട് ഇയാൾ മദ്യക്കടയിൽ പോയി മദ്യം വാങ്ങി. അതിനുശേഷം വീടിനു പരിസരത്ത് ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് മദ്യം നൽകുകയായിരുന്നു.

ഇതു മറ്റൊരാൾ കാണാൻ ഇടയായി. ഇയാൾ പകർത്തിയ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു. സംഭവത്തിൽ ചൈൽഡ് ലൈൻ കേസെടുത്തു. നെയ്യാറ്റിൻകര പൊലീസ് പ്രതി മനുവിനെ അറസ്റ്റ്(arrest) ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel