DYFI-SFI: തൃണമൂല്‍ കോണ്‍ഗ്രസ് അതിക്രമങ്ങൾക്കെതിരെ കൊല്‍ക്കത്തയില്‍ ഡിവൈഎഫ്‌ഐ-എസ്എഫ്‌ഐ റാലി

തൃണമൂല്‍ കോണ്‍ഗ്രസ്(trinamul congress) അക്രമങ്ങള്‍ക്ക് എതിരെ കൊല്‍ക്കത്തയില്‍ ഡിവൈഎഫ്‌ഐ- എസ്എഫ്‌ഐ(dyfi-sfi)യുടെ വന്‍ റാലി. ബംഗാളില്‍ പൊലീസ്(police) കസ്റ്റഡിയില്‍കൊല്ലപ്പെട്ട ഇടത് വിദ്യാര്‍ത്ഥി യുവജന സംഘടനാ പ്രവര്‍ത്തകര്‍ ആയിരുന്ന അനീഷ് ഖാന്‍, സുദിപ്‌തോ ഗുപത അടക്കമുള്ളവര്‍ക്ക് നീതി ലഭ്യമാക്കണമെന്നും,വിവിധ അഴിമതികളില്‍ ഉള്‍പ്പെട്ട തൃണമൂല്‍ നേതാക്കളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും , മികച്ച വിദ്യാഭ്യാസം ഉള്‍പ്പെടെ ആവശ്യപ്പെട്ടുള്ള റാലിയില്‍ 1 ലക്ഷത്തിലധികം ആളുകള്‍ പങ്കെടുത്തു.

അനീഷ് ഖാന്‍, സുദിപ്‌തോ ഗുപ്ത, ഉള്‍പ്പെടെയുള്ളവര്‍ പൊലീസ് കസ്റ്റഡിയില്‍ ഇരിക്കെയാണ് കൊല്ലപ്പെടുന്നത്. അന്ന് മുല്‍ തന്നെ കൃത്യമായ അന്വേഷണം വേണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമായിരുന്നു

. തൃണമൂല്‍ അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും, പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട എല്ലാവര്‍ക്കും നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടാണ് കൊല്‍ക്കത്തയില്‍ ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐ.യും സംയുക്തമായി റാലി നടത്തിയത്.. പൊലീസ് റാലിക്ക് അനുമതി നിഷേധിച്ചെങ്കിലും അത് മറികടന്നായിരുന്നു റാലി നടത്തിയത്. ഒരു ലക്ഷത്തിലധികം പേരാണ് റാലിയില്‍ പങ്കെടുത്തത്.

തൃണമൂല്‍ അതിക്രമങ്ങള്‍ക്ക് പുറമേ വിവധ അഴിമതിക്കേസുകളില്‍ ഉള്‍പ്പെട്ട തൃണമൂല്‍ നേതാക്കളെ ഉഠന്‍ അറസ്റ്റ് ചെയ്യുക.. മികച്ച വിദ്യാഭ്യാസം, ഭക്ഷണം എന്നീ മുദ്രാവാക്യങ്ങളും ഉയര്‍ത്തിയായിരുന്നു റാലി നടത്തിയത്. സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലീം, ഡിവൈഎഫ്‌ഐ ജനറല്‍ സെക്രട്ടറി ഹിമാഘ്‌നരാജ് ഭട്ടാചാര്യ, ഉല്‍പ്പെടെയുള്ളവര്‍ റാലിക്ക് നേതൃത്വം നല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here