Ashok Gehlot: രാജസ്ഥാനിൽ കോൺഗ്രസ് എംഎൽഎമാരുടെ യോഗംവിളിച്ചുചേർത്ത്‌ ഗെഹ്ലോട്ട്; നിർണായക നീക്കം

കോൺഗ്രസ്(coongress) അധ്യക്ഷ തെരഞ്ഞെടുപ്പിൽ നിർണ്ണായ നീക്കങ്ങളുമായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്(ashok gehlot). പത്തുമണിക്ക് രാജസ്ഥാനിൽ കോൺഗ്രസ് എംഎൽഎമാരുടെ യോഗം വിളിച്ചുചേർത്തു.

സച്ചിൻ പൈലറ്റ് കേരളത്തിൽ എത്തിയതിന് പിന്നാലെയാണ് നിർണായക നീക്കം. അധ്യക്ഷ സ്ഥാനത്തേക്ക് ഗെഹ്ലോട്ട് തന്നെ മത്സരിച്ചേക്കുമെന്നാണ് ലഭിക്കുന്ന വിവരം. എംഎൽഎ മാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഗെഹ്ലോട്ട് നാളെ സോണിയ ഗാന്ധിയെ കാണും.

അതേസമയം, കോണ്‍ഗ്രസ്(congress)അധ്യക്ഷസ്ഥാനത്തേക്ക് രാഹുൽ ഗാന്ധി(rahul gandhi) മത്സരിക്കുന്നത് തള്ളിപ്പറയാതെയാണ് കെസി വേണുഗോപാൽ(kc venugopal)ഇന്ന് പ്രതികരിച്ചത്. മത്സരിക്കുമോ എന്ന തീരുമാനം എടുക്കേണ്ടത് രാഹുൽ ഗാന്ധിയാണ്. സംസ്ഥാനങ്ങളിൽ നിന്ന് രാഹുൽ ഗാന്ധിക്ക് ലഭിക്കുന്നത് മികച്ച പിന്തുണയാണ്.

രാഹുൽ മത്സരിക്കണമെന്ന പ്രമേയം പാസാക്കാൻ പിസിസികൾക്ക് അവകാശമുണ്ട്. അധ്യക്ഷ തെരഞ്ഞെടുപ്പിൽ ആർക്കും മത്സരിക്കാമെന്നും സോണിയ ഗാന്ധിയുമായി നടത്തിയ കൂടിക്കാ‍ഴ്ചയ്ക്ക് ശേഷം കെസി വേണുഗോപാൽ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News