
കോടിയേരി ബാലകൃഷ്ണന്റെ(Kodiyeri Balakrishnan) ആരോഗ്യ നിലയില്‍ പുരോഗതി. അപ്പോളോ ആശുപത്രിയില്‍ നിന്നുള്ള കോടിയേരിയുടെ ആരോഗ്യനില മെച്ചപ്പെട്ട ഫോട്ടോ അദ്ദേഹത്തിന്റെ പി.എ എം.കെ റജുവാണ് പങ്കുവച്ചത്. കോടിയേരിക്കൊപ്പം അപ്പോളോ ആശുപത്രിയില്‍ തന്നെ തുടരുകയാണ് എം.കെ റജുവും.
നില ഏറെ മെച്ചപ്പെട്ടതായും ഇതേ പുരോഗതി തുടര്‍ന്നാല്‍ 2 ആഴ്ച കൊണ്ട് ആശുപത്രി വിടാന്‍ ആകുമെന്നും കോടിയേരിയുടെ അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. സന്ദര്‍ശകര്‍ക്കു വിലക്ക് ഇപ്പോഴും തുടരുകയാണ്. ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതിനാലാണ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് കോടിയേരി ബാലകൃഷ്ണന്‍ ഒഴിഞ്ഞത്. സ്ഥാനത്ത് തുടരാന്‍ കഴിയില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ തന്നെ നേതൃത്വത്തെ അറിയിക്കുകയായിരുന്നു. അതിന് ശേഷമാണ് അദ്ദേഹം ചികിത്സയ്ക്കായി അപ്പോളോ ആശുപത്രിയിലെത്തിയത്.
ചികിത്സയില്‍ കഴിയുന്ന കോടിയേരി ബാലകൃഷ്ണനെ മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യയും ചെന്നൈയിലെത്തി സന്ദര്‍ശിച്ചിരുന്നു. ഒരുമണിക്കൂറോളം ആശുപത്രിയില്‍ ചിലവഴിച്ച മുഖ്യമന്ത്രി ഡോക്ടര്‍മാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അന്ന് മടങ്ങിയത്. ഓഗസ്റ്റ് 29 നാണ് കോടിയേരി ബാലകൃഷ്ണനെ തുടര്‍ ചികിത്സകള്‍ക്കായി അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here