പറമ്പിക്കുളം ഡാമിന്റെ ഷട്ടര്‍ തകരാറില്‍ ; ചാലക്കുടി പുഴയോരത്ത് ജാഗ്രതാ നിര്‍ദേശം | Palakkad

പാലക്കാട് പറമ്പിക്കുളം റിസര്‍വോയറിൽ ഷട്ടറുകൾ തകരാറിലായി.പെരിങ്ങൾക്കുത്ത് അണക്കെട്ടിന്റെ നാല് ഷട്ടറുകൾ അടിയന്തരമായി തുറന്നു. ബാക്കി ഷട്ടറുകളും ഘട്ടം ഘട്ടമായി തുറക്കും.

600 ക്യൂമെക്സ് വെള്ളമാണ് ചാലക്കുടി പുഴയിലേക്ക് ഒഴുക്കി വിടുക.ചാലക്കുടി പു‍ഴയോരത്ത് ജാഗ്രതാ നിർദേശം.

പറമ്പിക്കുളം ഡാമിൽ ഷട്ടർ തകരാറിലായി. 3 ഷട്ടറുകളിൽ ഒരെണ്ണം തനിയെ തുറക്കുകയായിരുന്നു. 3 ഷട്ടറുകളും 10 സെന്റീമീറ്റർ തുറന്നു വച്ചിരുന്നു. ഇതിൽ മധ്യഭാഗത്തെ ഷട്ടർ തനിയെ കൂടുതൽ ഉയരുകയായിരുന്നു.പെരിങ്ങൽക്കുത്തിലേക്ക് 20,000 ക്യുമെക്സ് വെള്ളം ഒ‍ഴുകിയെത്തുന്നുണ്ട്.

ഇതേ തുടർന്ന് പെരിങ്ങൽക്കുത്ത് ഡാമിൻറെ 6 ഷട്ടറുകൾ തുറന്നു.പറമ്പിക്കുളത്ത് സാങ്കേതിക തകരാറാണെന്ന് അധികൃതർ വ്യക്തമാക്കി. ചാലക്കുടി പു‍ഴയോരത്ത് ജാഗ്രതാ നിർദേശം. പു‍ഴയിലെ ജലനിരപ്പ് 4.5 മീറ്റർ വരെ ഉയരാൻ സാധ്യത.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here