ഒരിക്കൽ അംഗീകരിച്ച ഓര്‍ഡിനൻസ് വീണ്ടും ഒപ്പിടാനും ഗവർണർക്ക് വിമുഖത | Governor

ഒരിക്കൽ അംഗീകരിച്ച ഓഡിനൻസ് പുതിയ സാഹചര്യത്തിൽ വീണ്ടും ഒപ്പിടാൻ ഗവർണർക്ക് വിമുഖത. ജില്ലാ സഹകരണ ബാങ്കുകളുടെ ലയനവുമായി ബന്ധപ്പെട്ട് സർക്കാർ പാസാക്കിയ ഓഡിനൻസിലാണ് മുൻപ് ഗവർണർ ഒപ്പിട്ടത്. ഇതിൻ്റെ കാലവധി ഒരു വർഷത്തേക്ക് കൂടി നീട്ടണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ നിയമസഭാ സമ്മേളനം പാസാക്കിയ ഭേദഗതിയാണ് ഒപ്പിടാതെ ഗവർണർ വൈകിപ്പിക്കുന്നത്.

കേരള ബാങ്ക് രൂപീകൃതമായപ്പോൾ 14 ജില്ലാ സഹകരണ ബാങ്കുകളെയും ലയിപ്പിക്കുവാനായിരുന്നു സർക്കാർ തീരുമാനം. എന്നാൽ മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ലയനത്തിൽ നിന്നും വിട്ട് നിന്നു. ഈ ഘട്ടത്തിലാണ് സംസ്ഥാന സർക്കാർ ഓർഡിനൻസ് കൊണ്ടുവന്നത്.

2021 നവംബർ 2 ന് കേരള നിയമസഭ പാസാക്കിയ ഓഡിനൻസിൽ നവംബർ 13ന് ഗവർണർ ഒപ്പിട്ടു. രണ്ട് വർഷമായിരുന്നു ഇതിൻ്റെ കാലാവധി.കഴിഞ്ഞ നിയമസഭാ സമ്മേളനം ഒരു വർഷത്തേക്ക് കൂടി നീട്ടണമെന്നാവശ്യപ്പെട്ട് ഓഡിനൻസിൽ ഭേദഗതി കൊണ്ടുവന്നു.എന്നാൽ മുൻപ് ഗവർണർ ഒപ്പിട്ട അതേ ഓർഡിനൻസിലാണ് ഇപ്പോൾ ഒപ്പിടാതെ രാഷ്ട്രീയം കളിക്കുന്നത്.സമാന സാഹചര്യമാണ് നിയമനിർമ്മാണ സഭ പാസാക്കിയ പല ബില്ലുകളോടും ഇപ്പോൾ ഗവർണർ പുലർത്തുന്ന സമീപനം.

നിയമ നിർമ്മാണ സഭ പാസാക്കിയ ബില്ലിൽ ഒപ്പിടില്ലെന്ന് പറയാൻ ഗവർണർക്ക് യാതൊരു ഭരണഘടന അവകാശവുമില്ല. അതിന് പകരം ബില്ലുകളിൽ ഒപ്പിടാതെ വൈകിപ്പിക്കുവാനാണ് ഗവർണറുടെ നീക്കം. ഇത് തികച്ചു ജനാധിപത്യ വിരുദ്ധവുമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News