ഭാവനക്ക് യു.എ.ഇയുടെ ഗോള്‍ഡന്‍ വിസ | Bhavana

നടി ഭാവനക്ക് യു.എ.ഇയുടെ ഗോൾഡൻ വിസ സമ്മാനിച്ചു. ദുബൈയിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇ.സി.എച്ച് ഡിജിറ്റൽ ആസ്ഥാനത്ത് എത്തിയാണ് ഭാവന വിസ സ്വീകരിച്ചത്. സി.ഇ.ഒ ഇഖ്ബാൽ മാർക്കോണിയാണ് വിസ കൈമാറിയത്.

മലയാളത്തിലെ ആദ്യ ട്രാൻസ് ജെൻഡർ നായിക അഞ്ജലി അമീറിനും ഇ.സി.എച്ച് സഹകരണത്തിലാണ് ഗോൾഡൻ വിസ സമ്മാനിച്ചിരുന്നത്.നീണ്ട ഇടവേളക്ക് ശേഷം ‘ൻറിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിലൂടെ ഭാവന മലയാളത്തിലേക്ക് മടങ്ങിയെത്തുകയാണ്. ചിത്രത്തിൻറെ ചിത്രീകരണം അടുത്തിടെ പൂർത്തിയായിരുന്നു.

ഷറഫുദ്ദീനാണ് ചിത്രത്തിൽ നായക വേഷത്തിലെത്തുന്നത്. അഞ്ചുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്. പൃഥ്വിരാജിനൊപ്പമുള്ള ‘ആദം ജോൺ’ ആയിരുന്നു ഒടുവിൽ പുറത്തിറങ്ങിയ ഭാവനയുടെ മലയാള ചിത്രം. ഇടവേളയിൽ ഒരു ഹ്രസ്വചിത്രത്തിലും ഏതാനും ഇതരഭാഷാ സിനിമകളിലും ഭാവന അഭിനയിച്ചിരുന്നു.

കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖർക്കാണ് യു.എ.ഇ ഗോൾഡൻ വിസ സമ്മാനിക്കുന്നത്. 10 വർഷമാണ് യു.എ.ഇ ഗോൾഡൻ വിസയുടെ കാലാവധി. 2019 ജൂണിലാണ് യു.എ.ഇ ഗോൾഡൻ വിസ വിതരണം ആരംഭിച്ചത്. നേരത്തെ, മലയാള ചലച്ചിത്ര താരങ്ങൾ ഉൾപ്പെടെ നിരവധി പേർക്ക് യു.എ.ഇ ഗോൾഡൻ വിസ സമ്മാനിച്ചിരുന്നു.

മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട്, ദുൽഖർ സൽമാൻ, ഫഹദ് ഫാസിൽ, ടോവിനോ തോമസ്, ആസിഫ് അലി, പ്രണവ് മോഹൻലാൽ, നസ്രിയ നസീം, നൈല ഉഷ, ആശാ ശരത്, മീര ജാസ്മിൻ, മീന, സിദ്ദീഖ്, മിഥുൻ രമേശ്, സംവിധായകരായ ലാൽ ജോസ്, സലീം അഹമ്മദ്, ഗായിക കെ.എസ് ചിത്ര, നിർമാതാവ് ആൻറോ ജോസഫ് എന്നിവർ ഗോൾഡൻ വിസ സ്വീകരിച്ച ചലച്ചിത്ര മേഖലയിലെ പ്രമുഖരാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here