ശാഖയിൽ കബടി കളിക്കാൻ പോകുന്ന കുട്ടിയെപ്പോലെയാണ്‌ ഗവർണര്‍ : എം വി ഗോവിന്ദൻ മാസ്റ്റർ | M. V. Govindan

ശാഖയിൽ കബടി കളിക്കാൻ പോകുന്ന കുട്ടിയെപോലെയാണ്‌ ഗവർണറെന്നും ശാഖയിലെ ആർഎസ്‌എസുകാരന്റെ നിലവാരത്തിനപ്പുറത്തേക്ക്‌ എത്താൻ അദ്ദേഹത്തിനാകുന്നില്ലെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ .കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ തിരുവനന്തപുരത്ത്‌ സംഘടിപ്പിച്ച CPIM ന്റെ ജനകീയ പ്രതിഷേധം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ആരോപണങ്ങൾക്ക് രാഷ്ട്രീയമായി പ്രതിരോധം തീർത്ത എം വി ഗോവിന്ദൻ മാസ്റ്റർ,ഗവർണറുടെ നിലവാര തകർച്ചയെയും ചോദ്യം ചെയ്തു.ഗവർണർക്ക്‌ സമചിത്തത നഷ്ടപ്പെട്ടു എന്ന്‌ ജനം ചിന്തിച്ചാൽ കുറ്റം പറയാനാകില്ല എന്നും അദ്ദേഹം പറഞ്ഞു.

എം വിജയകുമാർ അധ്യക്ഷനായ പ്രതിഷേധ പരിപാടിയിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, കടകംപള്ളി സുരേന്ദ്രൻ എംഎൽഎ തുടങ്ങി നിരവധി പേർ പങ്കെടുത്തു.

കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ CPIM അഖിലേന്ത്യാടിസ്ഥാനത്തിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽ കർഷകത്തൊഴിലാളികളും ട്രേഡ്‌ യൂണിയൻ പ്രവർത്തകരും ഭാഗമായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here