ജോഡോ യാത്ര ഇന്നും നാളെയും എറണാകുളം ജില്ലയിൽ | Rahul Gandhi

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്നും നാളെയും എറണാകുളം ജില്ലയിൽ പര്യടനം നടത്തും.ജാഥ കടന്നു പോകുന്ന ദേശീയ പാതയിൽ കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

രാവിലെ 6.30ന് കുമ്പളം ടോൾ പ്ലാസയ്ക്ക് മുന്നിൽ നിന്നാണ് ജില്ലയിലെ പര്യടനം ആരംഭിക്കുക. വൈറ്റില വഴി രാവിലെ 10.30ന് ജാഥ ഇടപ്പള്ളിയിൽ എത്തും . പിന്നീട് വൈകിട്ട് 4 ന് ഇടപ്പള്ളി ടോൾ ജംഗ്ഷനിൽ നിന്ന് പദയാത്ര പുനരാരംഭിക്കും.7 ന് ആലുവയിൽ എത്തിച്ചേരും. നാളെ ആലുവ മുതൽ അങ്കമാലി വരെ പര്യടനം നടത്തും .

ഭാരത് ജോഡോ യാത്ര എറണാകുളം ജില്ലയിൽ പ്രവേശിച്ച ദിവസം തന്നെ ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാവ് ബി ജെ പി യിൽ ചേർന്നു .എറണാകുളം മണ്ഡലം പ്രസിഡന്റ് രാധാകൃഷ്ണൻ പാറപ്പുറമാണ് പാർട്ടി വിട്ട് ബി ജെ പി യിലെത്തിയത്.

ബിജെപി നേതാവ് എ.എൻ രാധാകൃഷ്ണനൊപ്പം കൊച്ചിയിൽ വാർത്താ സമ്മേളനം നടത്തിയാണ് കോൺഗ്രസ് വിടുകയാണെന്ന് പ്രഖ്യാപിച്ചത്.ഭാരത് ജോഡോ യാത്ര എറണാകുളം ജില്ലയിൽ പ്രവേശിച്ച ദിവസം തന്നെയാണ് ബി ജെ പി പ്രവേശത്തിന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് തിരഞ്ഞെടുത്തത്.
രാഹുൽ ഗാന്ധി ജാഥയുമായി ജില്ലാ അതിർത്തിയിൽ എത്തുന്നതിന് തൊട്ടു മുൻപ് അറിയപ്പെടുന്ന കോൺഗ്രസ് നേതാവ് രാധാകൃഷ്ണൻ പാറപ്പുറം കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു.

കോൺഗ്രസിന് ഇന്ത്യയിൽ ഇനി ഭാവിയില്ലന്നതാണ് പാർട്ടി വിടാനുള്ള കാരണമായി അദ്ദേഹം വ്യക്തമാക്കിയത്.ദേശീയനേതാക്കൾ പലരും പാർട്ടി വിട്ട്‌ ബിജെപിയിൽ ചേക്കേറുന്നതിന്റെ ചെറിയ പതിപ്പായി എറണാകുളം സെൻട്രൽ മണ്ഡലം പ്രസിഡൻറിൻറെയും മാറ്റം.

കോൺഗ്രസിൻറെ വ്യാപാര സംഘടനയുടെ ജില്ലാ പ്രസിഡന്റ്, ഒബിസി കോൺഗ്രസിൻറെ എറണാകുളം ജില്ല ജനറൽ സെക്രട്ടറി, ആർ ശങ്കർ ഫൗണ്ടേഷൻ എറണാകുളം ജില്ലാ സെക്രട്ടറി തുടങ്ങി സ്ഥാനങ്ങൾ വഹിച്ച നേതാവായിരുന്നു രാധാകൃഷ്ണൻ പാറപ്പുറം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here