അശോക് ഗെലോട്ട് ഇന്ന് സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും | Congress

അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കും എന്ന അഭ്യൂഹങ്ങൾക്കിടെ അശോക് ഗെലോട്ട് ഇന്ന് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും.കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിർണായക നീക്കങ്ങളാണ് രാജസ്ഥാനിൽ അശോക് ഗെലോട്ട് നടത്തിയത്.

സച്ചിൻ പൈലറ്റ് ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാൻ കേരളത്തിൽ എത്തിയതിന് പിന്നാലെ പാർട്ടി എംഎൽഎമാരുടെ യോഗം ഗെലോട്ടിന്റെ വസതിയിൽ ചേർന്നിരുന്നു.താൻ നിർദേശിക്കുന്ന ആളെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കങ്ങളാണ് ഗെലോട്ട് നടത്തുന്നത്.

ഇന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി നടക്കുന്ന കൂടിക്കാഴ്ചയിൽ ഭൂരിഭാഗം എംഎൽഎമാരുടെ പിന്തുണ തനിക്കുണ്ടെന്ന് ഗെലോട്ട് അറിയിക്കും. ആവശ്യങ്ങൾ ഹൈക്കമാൻഡ് അംഗീകാരിച്ചാൽ അധ്യക്ഷ സ്ഥാനത്തേക്ക് ഗെലോട്ട് മത്സരിക്കും. രാഹുൽ ഗാന്ധി മത്സര രംഗത്ത് ഇല്ലാത്ത സാഹചര്യത്തിൽ ശശി തരൂർ തന്നെയാകും ജി 23 ൽ നിന്ന് മത്സരിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News