സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച സംഭവത്തെ CPIM അംഗീകരിക്കുന്നില്ല : പി.മോഹനൻ മാസ്റ്റർ | Kozhikode

കോഴിക്കോട് മെഡിക്കൽ കോളജിൽ സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച സംഭവത്തെ സി പി ഐ എം അംഗീകരിക്കുന്നില്ലെന്ന് പി.മോഹനൻ മാസ്റ്റർ .മെഡിക്കൽ കോളേജ് പരിസരത്ത് സി പി ഐ എം സംഘടിപ്പിച്ച വിശദീകരണ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്നാൽ നിയമം കയ്യിലെടുത്ത് ഗൂഢാലോചന നടത്തി ബന്ധുക്കളെയടക്കം വേട്ടയാടുന്ന കമ്മീഷണറുടെ നിലപാടിനെ സി പി ഐ എം എതിർക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

കൂളിമാട് പാലത്തിൻ്റെ നിർമ്മാണം ഒരാഴ്ചക്കുള്ളിൽ പുനരാരംഭിക്കും

നിർമ്മാണത്തിനിടെ തകർന്ന കോഴിക്കോട് കൂളിമാട് പാലത്തിൻ്റെ നിർമ്മാണം ഒരാഴ്ചക്കുള്ളിൽ പുനരാരംഭിക്കും. തകർന്ന ബീമുകൾ പൂർണമായി എടുത്തുമാറ്റി. മൂന്ന് ബീമുകളായിരുന്നു മെയ് 16ന് തകർന്നുവീണത്.നിർമ്മാണത്തിനിടെ തകർന്ന കൂളിമാട് പാലത്തിൻ്റെ ബീമുകൾ പ്രത്യേക യന്ത്രങ്ങൾ എത്തിച്ചാണ് പൂർണമായി എടുത്തുമാറ്റിയത്.

മെയ് 16 നാണ് പാലത്തിൻ്റെ 3 ബീമുകൾ തകർന്നുവീണത്. പാലത്തിന് സമീപം കൂട്ടിയിട്ട അവശിഷ്ടങ്ങൾ ചെറിയ ഭാഗങ്ങളാക്കി ക്രഷറുകളിലേക്ക് മാറ്റും.ക്രഷറിൽവെച്ച് ഇത് പൂർണമായി പൊടിക്കുമെന്നും, പുതിയ ബീമുകൾ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയതായും സൈറ്റ് സൂപ്പർവൈസർ പി ഹാരിസ് പറഞ്ഞു.

തകർന്ന ബീമുകൾ മുറിച്ചുനീക്കാനുള്ള സംവിധാനം നേരത്തെ തന്നെ ഒരുക്കിയിരുന്നെങ്കിലും കനത്ത മഴയും ചാലിയാറിലെ ജലനിരപ്പ് ഉയർന്നതുമാണ് പ്രവൃത്തി വൈകാൻ കാരണമായത്.യന്ത്രത്തകരാറുകാരണമായിരുന്നു ബീമുകൾ തകർന്ന് വീണത്. ഉദ്യോഗസ്ഥ തലത്തിലും വീഴ്ച കണ്ടെത്തിയതിനെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് നടപടി എടുത്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here