ഷട്ടറുകള്‍ ഉയര്‍ത്തിയതില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല ; ജാഗ്രത കൈവിടരുതെന്ന് മന്ത്രി കെ രാജന്‍ | Parambikulam Dam

പാലക്കാട് പറമ്പിക്കുളം റിസര്‍വോയറിൽ ഷട്ടറുകൾ തകരാറിലായി.പെരിങ്ങൾക്കുത്ത് അണക്കെട്ടിന്റെ നാല് ഷട്ടറുകൾ അടിയന്തരമായി തുറന്നു. ബാക്കി ഷട്ടറുകളും ഘട്ടം ഘട്ടമായി തുറക്കും.

പറമ്പിക്കുളം മേഖലയിലെ രണ്ട് കോളനിയിലുളളവരെ മാറ്റിപാർപ്പിച്ചു. അഞ്ചാം കോളനിയിലെ 18 കുടുംബങ്ങളെയും മാറ്റി പാർപ്പിച്ചു. ചാലക്കുടി പു‍ഴയോരത്ത് ജാഗ്രതാ നിർദേശം.ഷട്ടറുകൾ ഉയർത്തിയതിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത കൈവിടരുതെന്നും മന്ത്രി കെ രാജൻ പറഞ്ഞു.

പെരിങ്ങൽകുത്തിലേക്ക് വെളളമൊഴുകുന്നു

പറമ്പിക്കുളം ഡാമിൽ ഒരു ഷട്ടർ തകരാറിലായതോടെ പെരിങ്ങൽകുത്തിലേക്ക് വെള്ളമൊഴുകുന്നു. .ഉയർത്തി വച്ചിരുന്ന മൂന്ന് ഷട്ടറുകളിൽ ഒന്ന് താനേ കൂടുതൽ ഉയർന്നതോടെ 20000 ഘനയടി വെള്ളമാണ് പെരിങ്ങൽകുത്തിലേക്ക് അധികമായി ഒഴുകുന്നത്. ഇതോടെ ചാലക്കുടി പുഴയിൽ കനത്ത ജാ​ഗ്രത നിർദേശം പുറപ്പെടുവിച്ചു .

മീൻ പിടിക്കാനോ കുളിക്കാനോ പുഴയിൽ ഇറങ്ങരുതെന്നും ശക്തമായ ഒഴുക്കുണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. മൂന്ന് ഷട്ടറുകളിൽ മധ്യഭാ​ഗത്തുള്ള ഷട്ടറിനാണ് സാങ്കേതിക തകരാർ സംഭവിച്ചത്.

അതേസമയം ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ വ്യക്തമാക്കി.ഒന്നര മീറ്റർ ഉണ്ടായിരുന്ന പുഴയിലെ വെള്ളം നാലര മീറ്റർ വരെ ഉയരുമെന്നാണ് മുന്നറിയിപ്പ് . കടവുകൾ എല്ലാം പൊലീസ് അടച്ചു . ജാ​ഗ്രതാ നിർദേശം മൈക്ക് അനൗൺസ്മെന്റ് വഴി ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്.

ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി പെരിങ്ങൽക്കുത്തിന്റെ നാല് ഷട്ടറുകൾ ഇന്ന് പുലർച്ചെ മൂന്ന് മണി മുതൽ ഘട്ടം ഘട്ടമായി തുറന്ന് ചാലക്കുടി പുഴയിലേക്ക് 600 ക്യുമെക്‌സ് വെള്ളം തുറന്നുവിടുന്നതിനാൽ ഇതുമൂലം ചാലക്കുടി പുഴയിലെ ജലനിരപ്പ് മൂന്ന് മീറ്റർ വരെ ഉയർന്ന് 4.5 മീറ്റർ വരെ എത്താനിടയുണ്ട്.പരിഭ്രാന്തരാവേണ്ട ആവശ്യമില്ലെങ്കിലും പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ ഹരിത വി കുമാർ അറിയിച്ചു.

ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി നിലവിൽ പൂർണമായി തുറന്നിരിക്കുന്ന ആറ് ഷട്ടറുകൾക്കു പുറമെ, രാവിലെ ഏഴിനും ഒൻപതിനും ഇടയിൽ രണ്ട് സ്ലൂയിസ് ഗേറ്റുകൾ കൂടി തുറക്കും. ഇതുവഴി 400 ക്യുമെക്‌സ്‌ക് അധിക ജലം കൂടി ചാലക്കുടി പുഴയിലേക്ക് എത്തുമെന്നതിനാൽ പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും കലക്ടർ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here