സൗഹൃദ മത്സരങ്ങൾക്കുള്ള ഒരുക്കങ്ങളില്‍ അർജൻറീനയും ബ്രസീലും | Brazil

ലോകകപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരങ്ങൾക്കുള്ള ഒരുക്കങ്ങളിലാണ് അർജൻറീന, ബ്രസീൽ ടീമുകൾ . ഈ മാസം 23 ന് ബ്രസീൽ ഘാനയെയും ഈ മാസം 24 ന് അർജന്റീന ഹോണ്ടുറാസിനെയും നേരിടും.

ലോകകപ്പിന് മുന്നോടിയായുള്ള മുന്നൊരുക്കമാണ് അർജന്റീന, ബ്രസീൽ ടീമുകൾക്ക് സൗഹൃദ മത്സരങ്ങൾ. ലയണൽ സ്കലോനി പരിശീലകനായ അർജൻറീന ടീം ഈ മാസം 24 ന് ഹോണ്ടുറാസിനെയും 28ന് ജമൈക്കയെയും നേരിടും. 28 അംഗ ടീമിനെ സ്കലോനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. എൻസോ ഫെർണാണ്ടസ്, ഫാകുണ്ടോ മദിന , തിയാഗോ അൽമാട എന്നിവർ ടീമിൽ ഉൾപെട്ടിട്ടുണ്ട്. ലയണൽ മെസി, ഏയ്ഞ്ചൽ ഡി മരിയ, പൌളോ ഡി ബാല, റോഡ്രിഗോ ഡിപോൾ എന്നിവരും ടീമിൽ ഉണ്ട്.

നവംബർ 22ന് സൗദി അറേബ്യയ്ക്കെതിരെയാണ് ഖത്തർ ലോകകപ്പിൽ അർജന്റീനയുടെ അരങ്ങേറ്റ മത്സരം. സെപ്തംബർ 23 ന് ടിറ്റെ പരിശീലകനായ ബ്രസീൽ ടീം ഘാനയെ നേരിടും.

ഈ മാസം 27 ന് നടക്കുന്ന മത്സരത്തിൽ ടുണീഷ്യയുമായും സാംബ താളക്കാർ പോരടിക്കും. ആഫ്രിക്കൻ വൻകരയിലെ വമ്പന്മാരായ ഘാനയ്ക്കെതിരെയുള്ള മഞ്ഞക്കിളികളുടെ മത്സരം കാൽപന്ത് കളി പ്രേമികൾക്ക് വിരുന്നൊരുക്കും.

നവംബർ 24 ന് സെർബിയക്കെതിരെയാണ് ഖത്തർ ലോകകപ്പിൽ ബ്രസീലിന്റെ ആദ്യ മത്സരം. ഒരിടവേളക്ക് ശേഷമുള്ള അർജന്റീനയുടെയും ബ്രസീലിന്റെയും മത്സരങ്ങൾ കാണാൻ നിമിഷങ്ങളെണ്ണി കാത്തിരിക്കുകയാണ് ആരാധകർ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here