Cameron Green: കങ്കാരുപ്പടയുടെ സൂപ്പര്‍ സ്റ്റാര്‍ കാമറൂണ്‍ ഗ്രീന്‍

സാക്ഷാല്‍ റിക്കി പോണ്ടിംഗിന് ഇതാ ഒരു പിന്‍ഗാമി. കങ്കാരുപ്പടയുടെ സൂപ്പര്‍ ഓള്‍ റൌണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ വരവറിയിച്ചു കഴിഞ്ഞു.

മൊഹാലിയില്‍ വിജയിച്ച് ട്വന്റി-20 പരമ്പരയില്‍ മുന്നിലെത്തുകയെന്ന ടീംഇന്ത്യന്‍ മോഹത്തിന്മേല്‍ ഇടിത്തീയായത് കാമറൂണ്‍ ഗ്രീനിന്റെ തകര്‍പ്പന്‍ ബാറ്റിംഗാണ്. ഇന്ത്യക്കെതിരായ കൂറ്റന്‍ സ്‌കോര്‍ ചേസിംഗില്‍ ഓസീസിനായി വമ്പനികളുമായി 200 ന് മുകളിലുള്ള സ്‌ട്രൈക്ക് റേറ്റില്‍ നിറഞ്ഞാടുകയായിരുന്നു.

30 പന്തില്‍ 8 ബൌണ്ടറിയും 4 സികസറും ഉള്‍പ്പെടെ 61 റണ്‍സാണ് ഗ്രീന്‍ നേടിയത്. 4 പന്ത് ബാക്കി നില്‍ക്കെ ഓസീസ് 4 വിക്കറ്റിന് വിജയിച്ച മത്സരത്തില്‍ പ്ലെയര്‍ ഓഫ് ദി മാച്ചായതും ഗ്രീനായിരുന്നു. ബിഗ് ഹിറ്റിങ്ങും ലോങ് ഹിറ്റുകളും സ്വീപ്പ് ഷോട്ട് കളിക്കാനുള്ള കഴിവുമാണ് ഈ താരത്തെ വേറിട്ട് നിര്‍ത്തുന്നത് ന്യൂസിലണ്ടിനെ 3-0 ന് ഓസീസ് നിലംപരിശാക്കിയപ്പോള്‍ ഗ്രീനിന്റെ സൂപ്പര്‍ പ്രകടനം ക്രിക്കറ്റ് ആരാധകരെ വേണ്ടുവോളം വിരുന്നൂട്ടി. അണ്ടര്‍ 19 ടീമിലും ഓസീസ് എ ടീമിലും ആഭ്യന്തര ക്രിക്കറ്റില്‍ പെര്‍ത്ത് സ്‌കോച്ചേഴ്‌സിനും മിന്നും പ്രകടനം പുറത്തെടുത്താണ് കാമറൂണ്‍ ഗ്രീന്‍ ഓസീസ് ദേശീയ ടീമിലിടം നേടിയത്.

റിക്കി പോണ്ടിങ്ങിന് ശേഷം ഇത്രയും പ്രതിഭയുള്ള കളിക്കാരന്‍ ഓസീസ് ടീമിലെത്തുന്നത് ഇതാദ്യമായാണ്. പഴയ കാല താരങ്ങളുടെയെല്ലാം പ്രശംസ പിടിച്ചുപറ്റിയ താരം പേസ് ബോളിംഗിലും മികവ് തെളിയിച്ചിട്ടുണ്ട്. ട്വന്റി-20 ലോകകപ്പില്‍ കിരീടം നിലനിര്‍ത്താന്‍ ഒരുങ്ങുന്ന ഓസീസിന് മുതല്‍ക്കൂട്ടാണ് ഈ 23 കാരന്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News