ADVERTISEMENT
മുംബൈയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ (ഐഐടി) ഹോസ്റ്റല്‍ കാന്റീന്‍ ജീവനക്കാരനെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത് ഞായറാഴ്ച രാത്രി ബാത്ത്‌റൂമില്‍ എത്തിനോക്കിയ സാഹചര്യത്തില്‍ പിടികൂടിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. പ്രതി അവരുടെ വീഡിയോകളും ചിത്രീകരിച്ചുവെന്ന വിദ്യാര്‍ത്ഥികളുടെ ആരോപണങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.
ജീവനക്കാരന്‍ ബാത്ത്‌റൂമിലേക്ക് ജനല്‍ പാളികളിലൂടെ നോക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടനെ ഒച്ച വച്ചതിനെ തുടര്‍ന്ന് പ്രതിയെ കൈയ്യോടെ പിടികൂടുകയായിരുന്നു. കീടനിയന്ത്രണ പ്രവര്‍ത്തനത്തിനായി ഞായറാഴ്ച കാന്റീന് അടച്ചിരുന്നുവെങ്കിലും തൊഴിലാളികള്‍ ആ സമയം ഹോസ്റ്റല്‍ പരിസരത്തുണ്ടായിരുന്നു. ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ചില കുളിമുറിയില്‍ താഴത്തെ നിലയില്‍ നിന്ന് പൈപ്പുകളുള്ള ഒരു പ്ലാറ്റ്‌ഫോം പോലുള്ള ഭാഗത്തിന് അഭിമുഖമായി ജനാലകളുണ്ട്. ഇതാണ് ദുരുപയോഗം ചെയ്തതെന്ന് ഐഐടി ബോംബെ വിദ്യാര്‍ത്ഥികള്‍ പോലീസില്‍ മൊഴി നല്‍കി.
തങ്ങളുടെ പ്രാഥമിക അന്വേഷണത്തില്‍ വീഡിയോ ദൃശ്യങ്ങള്‍ കണ്ടെത്താനായില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞത്. സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. അറസ്റ്റിലായ പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്.
ഇന്‍സ്റ്റിറ്റ്യൂട്ട് ക്യാന്റീന് അടച്ചുപൂട്ടിയിട്ടും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കാമ്പസില്‍ സുരക്ഷാ നടപടികള്‍ ശക്തമാക്കണമെന്നും ബാത്ത്‌റൂമുകളുടെ രൂപകല്‍പ്പനയില്‍ മാറ്റം വരുത്തണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.