Delhi: റോഡരികില്‍ ഉറങ്ങിക്കിടന്നവരുടെ മേല്‍ ട്രക്ക് പാഞ്ഞുകയറി; നാലു മരണം; രണ്ടുപേര്‍ക്ക് ഗുരുതരപരിക്ക്

ഡല്‍ഹിയില്‍ ഉറങ്ങിക്കിടക്കുന്നവരുടെ മേല്‍ ട്രക്ക് പാഞ്ഞുകയറി നാലുപേര്‍ മരിച്ചു. ഡല്‍ഹിയിലെ സീമാപുരിയിലാണ് സംഭവം. അപകടമുണ്ടാക്കിയ വാഹനം ഏതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

പുലര്‍ച്ചെ 1.51 നായിരുന്നു അപകടം. റോഡരികില്‍ ആറുപേരാണ് ഉറങ്ങിക്കിടന്നിരുന്നത്. ഇവര്‍ക്കു മേലാണ് വാഹനം പാഞ്ഞുകയറിയത്.

രണ്ടുപേര്‍ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. മറ്റു രണ്ടുപേര്‍ ആശുപത്രിയില്‍ വെച്ചും മരിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേര്‍ ചികിത്സയിലാണ്.

കരീം(52), ഛോട്ടേ ഖാന്‍സ് (25) ഷാ ആലം (38), രാഹുല്‍ (45) എന്നിവരാണ് മരിച്ചത്. 16 വയസ്സുള്ള മനീഷ്, 30 വയസ്സുള്ള പ്രദീപ് എന്നിവരാണ് ചികിത്സയിലുള്ളതെന്ന് പൊലീസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel