പഞ്ചാബിൽ മലയാളി വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി | Punjab

പഞ്ചാബിൽ മലയാളി വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ലവ്ലി പ്രഫഷണൽ സർവകലാശാല വിദ്യാർത്ഥിയെയാണ് ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. സംഭവം മറച്ചു വെക്കാൻ സർവകലാശാല ശ്രമിച്ചതായി വിദ്യാർത്ഥികൾ പറയുന്നു.

റോഡരികിൽ ഉറങ്ങിക്കിടന്നവരുടെ മേൽ ട്രക്ക് പാഞ്ഞുകയറി; നാലു മരണം; രണ്ടുപേർക്ക് ഗുരുതരപരിക്ക്

ഡൽഹിയിൽ ഉറങ്ങിക്കിടക്കുന്നവരുടെ മേൽ ട്രക്ക് പാഞ്ഞുകയറി നാലുപേർ മരിച്ചു. ഡൽഹിയിലെ സീമാപുരിയിലാണ് സംഭവം. അപകടമുണ്ടാക്കിയ വാഹനം ഏതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

പുലർച്ചെ 1.51 നായിരുന്നു അപകടം. റോഡരികിൽ ആറുപേരാണ് ഉറങ്ങിക്കിടന്നിരുന്നത്. ഇവർക്കു മേലാണ് വാഹനം പാഞ്ഞുകയറിയത്.രണ്ടുപേർ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. മറ്റു രണ്ടുപേർ ആശുപത്രിയിൽ വെച്ചും മരിച്ചു.

ഗുരുതരമായി പരിക്കേറ്റ രണ്ടുപേർ ചികിത്സയിലാണ്.കരീം(52), ഛോട്ടേ ഖാൻസ് (25) ഷാ ആലം (38), രാഹുൽ (45) എന്നിവരാണ് മരിച്ചത്. 16 വയസ്സുള്ള മനീഷ്, 30 വയസ്സുള്ള പ്രദീപ് എന്നിവരാണ് ചികിത്സയിലുള്ളതെന്ന് പൊലീസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News