P. D. T. Achary: ‘ഒന്നുകില്‍ ഒപ്പിടൂ അല്ലെങ്കില്‍ തിരിച്ചയക്കൂ’; ഗവര്‍ണറെ വിമര്‍ശിച്ച് പി ഡി ടി ആചാരി

ഭരണഘടന പ്രകാരം സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ ഗവര്‍ണര്‍ നിയമസഭാ പാസാക്കിയ ബില്ല് ഒപ്പിടാതെ പിടിച്ചു വെച്ചിരിക്കുന്നത് ഭരണ ഘടന ലംഘനമെന്ന് നിയമ വിദഗ്ധര്‍.ഭരണഘടനയുടെ അനുച്ഛേദം 200 പ്രകാരമുള്ള നടപടികള്‍ മാത്രമേ ഗവര്‍ണ്ണര്‍ക്ക് സ്വീകരിക്കാന്‍ കഴിയൂ.ബിജെപി ഇതര ഭരണം നടക്കുന്ന സംസ്ഥാനങ്ങളില്‍ ഇത്തരം നീക്കങ്ങള്‍ നിരന്തരം നടക്കുന്നുവെന്ന് മുന്‍ ലോക്‌സഭാ സെക്രട്ടറി ജനറല്‍ പി ഡി ടി ആചാര്യയും പറയുന്നു.

വലിയ ഭരണഘടന ലംഘനത്തിലേക്കാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കടന്നിരിക്കുന്നത്. മന്ത്രിസഭയുടെ നിര്‍ദ്ദേശം അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ബാധ്യതയുള്ള ഗവര്‍ണര്‍ നിയമനിര്‍മ്മാണ സഭയെ അപമാനിക്കുന്ന തരത്തിലാണ് നിയമസഭ പാസാക്കിയ നിയമം ഒപ്പിടാതെ പിടിച്ചു വെച്ചിരിക്കുന്നത്. ഭരണഘടനയുടെ അനുഛേദം 200 പ്രകാരം മാത്രമേ ഗവര്‍ണര്‍ക്ക് ബില്ലുകളില്‍ തീരുമാനം എടുക്കാന്‍ ആകുവെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ലോകസഭാ സെക്രട്ടറി ജനറല്‍ പി ഡി ടി ആചാരി ഇതു ശരി വെക്കുന്നു . ബില്ലുകള്‍ ഓര്‍ഡിനന്‍സ് ആയിരുന്ന ഘട്ടത്തില്‍ ഒന്നിലധികം തവണ ഗവര്‍ണര്‍ ഇത് പരിശോധിക്കുകയും ചെയ്തിരുന്നു എന്നിട്ടാണ് ബില്ലുകള്‍ ഇപ്പോള്‍ പരിശോധിക്കണമെന്ന് കാട്ടി പിടിച്ചു വച്ചിരിക്കുന്നത്. ബിജെപി ഇതര സംസ്ഥാനങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാറുണ്ട് എന്നും ആചാരി ചൂണ്ടിക്കാട്ടുന്നു. നിര്‍മ്മാണ സഭയുടെ ഭരണഘടന പ്രകാരമുള്ള ചുമതലയാണ് നിയമനിര്‍മാണം. ഇത് പൂര്‍ത്തിയാക്കുന്നത് ഗവര്‍ണറുടെ അംഗീകാരത്തോടെയാണ് ആ അംഗീകാരമാണ് ഗവര്‍ണര്‍ ഇപ്പോള്‍ നിഷേധിക്കുന്നത്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News