Peringalkuthu Dam: ജലനിരപ്പ് കൂടി; പെരിങ്ങല്‍കുത്ത് ഡാമിന്റെ ആറു ഷട്ടറുകള്‍ അടിയന്തരമായി തുറന്നു; ജാഗ്രതാ മുന്നറിയിപ്പ്

പറമ്പിക്കുളം ഡാമിലെ ഷട്ടറുകള്‍ക്ക് തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്ന് പെരിങ്ങല്‍ക്കുത്ത് വഴി വെള്ളം ചാലക്കുടി പുഴയിലേക്ക് ഒഴുകിയെത്തി.പെരിങ്ങല്‍കുത്ത് ഡാമിന്റെ ആറു ഷട്ടറുകള്‍ ഉയര്‍ത്തിയാണ് ജല വ്യതിയാനം നിയന്ത്രിക്കുന്നത്. ആശങ്ക ഒഴിവാക്കി ജാഗ്രത പുലര്‍ത്താനും നിര്‍ദ്ദേശം നല്‍കി.

പറമ്പിക്കുളം റിസര്‍വോയറിന്റെ ഷട്ടറുകള്‍ തകരാറിലായതിനെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ രണ്ടു മണി മുതല്‍ ആണ് വെള്ളംപെരിങ്ങല്‍ക്കുത്ത് ഡാമിലേക്ക് ഒഴുകിയെത്തിയത്. ഇതോടെയാണ് ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ആദ്യം നാല് ഷട്ടറുകള്‍ തുറന്നത്. പിന്നീട് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ 2 ഷട്ടറുകള്‍ കൂടി ഉയര്‍ത്തി. പുലര്‍ച്ചെ മൂന്ന് മണി മുതല്‍ ഘട്ടം ഘട്ടമായി ചാലക്കുടി പുഴയിലേക്ക് വെള്ളം തുറന്നു വിടാന്‍ തുടങ്ങി. . 600 ക്യുമെക്സ് വെള്ളമാണ് ഇപ്പോള്‍ പുറന്തള്ളപ്പെടുന്നത്. ഇതുമൂലം ചാലക്കുടി പുഴയിലെ ജലനിരപ്പ് മൂന്ന് മീറ്റര്‍ മുതല്‍ 4.5 മീറ്റര്‍ വരെ ഉയരാനാണ് സാധ്യത. എന്നാല്‍ നിലവില്‍ പ്രതികൂല കാലാവസ്ഥ നിലനില്‍ക്കുന്നില്ലാത്തതിനാല്‍ ആശങ്കയുടെ സാഹചര്യമില്ലെന്നാണ് വിലയിരുത്തല്‍. എന്നാല്‍ കടുത്ത ജാഗ്രത പുലര്‍ത്തണമെന്നും റവന്യുമന്ത്രി കെ.രാജന്‍ പറഞ്ഞു

പുഴയില്‍ മീന്‍പിടിക്കാനോ കുളിക്കാനോ ഇറങ്ങരുതെന്ന കര്‍ശന മുന്നറിയിപ്പും പ്രദേശത്ത് നല്‍കിയിട്ടുണ്ട്. . ജലത്തിന്റെ ഒഴുക്കുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ജില്ലാ ദുരന്ത നിവാരണ വിഭാഗത്തിന്റെ ഓപ്പറേഷന്‍സ് വിഭാഗം നിരീക്ഷിച്ചു വരുകയാണ്. അടിയന്തര സാഹചര്യമുണ്ടായാല്‍ മാത്രമേ ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയുള്ളുവെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. അതേ സമയം, മഴ ഇല്ലാത്തതിനാല്‍ നിലവില്‍ എല്ലാ പുഴകളിലെയും ജലനിരപ്പ് താഴ്ന്ന നിലയിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News