Ukrain: ഉക്രയ്‌നില്‍ ഹിതപരിശോധനയ്ക്ക് റഷ്യന്‍ അനുകൂല മേഖല

ഉക്രയ്ന്റെ കിഴക്കന്‍ മേഖലയിലെ സ്വതന്ത്ര റിപ്പബ്ലിക്കുകളടക്കം നാല് മേഖലയില്‍ റഷ്യയുടെ ഭാഗമാകുന്നത് സംബന്ധിച്ച് ഹിതപരിശോധന. കിഴക്കന്‍ മേഖലയിലെ സ്വതന്ത്ര റിപ്പബ്ലിക്കുകള്‍ ഡൊണെട്‌സ്‌ക്, ലുഹാന്‍സ്‌ക് എന്നിവിടങ്ങളിലും റഷ്യ പിടിച്ചെടുത്ത ഖെര്‍സണ്‍, സപൊറീഷ്യ പ്രദേശങ്ങളിലുമാണ് വെള്ളി മുതല്‍ ഹിതപരിശോധന നടക്കുക. ഇവ കൂടി റഷ്യയുടെ ഭാഗമാകുന്നതോടെ മേഖലയെ പ്രതിരോധിക്കാന്‍ ഏതറ്റംവരെയും പോകാനാകുമെന്നാണ് റഷ്യയുടെ കണക്കുകൂട്ടല്‍.

അതേസമയം, ഡൊണെട്സ്‌കില്‍ ഉക്രയ്ന്‍ സൈന്യം നടത്തിയ വിവിധ ബോംബാക്രമണങ്ങളില്‍ 13 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ലുഹാന്‍സ്‌കിലും ഉക്രയ്ന്‍ സൈനികസാന്നിധ്യം വര്‍ധിപ്പിച്ചിട്ടുണ്ട്. ഒസ്‌കില്‍ പ്രദേശം പൂര്‍ണനിയന്ത്രണത്തില്‍ കൊണ്ടുവന്നശേഷം നിലവില്‍ റഷ്യയുടെ നിയന്ത്രണത്തിലുള്ള ലൈമാന്‍ നഗരത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് ഉക്രയ്ന്‍ സൈന്യം പ്രഖ്യാപിച്ചിരിക്കുന്നത്.

അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ എത്തിക്കുന്ന കൂടുതല്‍ ആയുധങ്ങള്‍ ഉപയോഗിച്ച് റഷ്യക്കെതിരായ ആക്രമണം ശക്തമാക്കിയിരിക്കുകയാണ് ഉക്രയ്ന്‍. ഈയാഴ്ച സ്ലോവേനിയയില്‍നിന്ന് 28 ടാങ്കും ജര്‍മനിയില്‍നിന്ന് നാല് ദീര്‍ഘദൂര മിസൈല്‍ സിസ്റ്റവുമെത്തും. ബ്രിട്ടനും കൂടുതല്‍ സഹായം എത്തിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News