Vizhinjam: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് തീരശോഷണവുമായി യാതൊരു ബന്ധവുമില്ലെന്ന് പഠന റിപ്പോര്‍ട്ട്

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് തീരശോഷണവുമായി യാതൊരു ബന്ധവുമില്ലെന്ന് പഠന റിപ്പോര്‍ട്ട്. കേരള സര്‍വകലാശാല ഫ്യൂച്ചര്‍ സ്റ്റഡീസ് മുന്‍ ഗവേഷകന്‍ ക്ലെമന്റ് ലോപ്പസിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.അതേസമയം സമരം അപ്രസക്തമെന്ന് വ്യക്തമാവുകയാണെങ്കിലും, ആശങ്ക പരിഹരിച്ച് പദ്ധതിയുമായി മുന്നോട്ടു പോകാനാണ് സര്‍ക്കാര്‍ തീരുമാനം.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണം കാരണം തീരശോഷണമുണ്ടാകുന്നു എന്നാരോപിച്ചാണ് തുറമുഖ കവാടത്തില്‍ സമരം തുടരുന്നത്. എന്നാല്‍ തുറമുഖവും തീരശോഷണവും തമ്മില്‍ ബന്ധമില്ലെന്നാണ് പഠന റിപ്പോര്‍ട്ട്. കേരള സര്‍വകലാശാലയിലെ മുന്‍ ഫ്യൂച്ചര്‍ സ്റ്റഡീസ് ഗവേഷകന്‍ ക്ലെമന്റ് ലോപ്പസിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് നിര്‍ണായക കണ്ടെത്തല്‍.

1985 മുതല്‍ 2022 വരെയുള്ള കാലയളവില്‍ തീരപ്രദേശത്തുണ്ടായ മാറ്റങ്ങളുടെ മാതൃകയും, കാലാവസ്ഥയും ഉള്‍പ്പെടെ തീരാശോഷണത്തിന് കാരണമാകുന്നവയെ വിശകലനം ചെയ്താണ് പഠനം നടത്തിയത്. 2018- 19- 20 എന്നീ മൂന്ന് വര്‍ഷങ്ങളില്‍ ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും രൂപപ്പെട്ട ചുഴലിക്കാറ്റുകളാണ് ചില വര്‍ഷങ്ങളില്‍ അസാധാരണമായ തീരശോഷണത്തിന് കാരണമായതെന്നും പഠനം വ്യക്തമാക്കുന്നു. ഇതോടെ ആരോപണങ്ങള്‍ പൊള്ളയാണെന്നും, സമരം അപ്രസക്തമെന്നും കൂടുതല്‍ തെളിയുകയാണ്. എങ്കിലും പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ ആശങ്കകള്‍ സ്വാഭാവികമാണെന്നാണ് വിലയിരുത്തല്‍. അതുകൊണ്ടുതന്നെ ആശങ്ക പരിഹരിച്ച് പദ്ധതിയുമായി മുന്നോട്ടു പോകാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News