Kollam: ജപ്തി ഭീഷണിയെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സമഗ്ര അന്വേഷണം വേണം; സിപിഐഎം

ബാങ്ക് ജപ്തി നോട്ടീസ് പതിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് സിപിഐഎം. അഭിരാമിയുടെ മൃതശരീരം പോസ്റ്റ്മാര്‍ട്ട നടപടികള്‍ തുടരുന്നു.

ഒരു ഗ്രാമം ഒന്നാകെ സങ്കട കടലിലാണ് അഭിരാമി എന്ന കിങ്ങിണിയുടെ വിയോഗത്തില്‍. ഏക മകള്‍ നഷ്ടമായതിന്റെ രക്ഷിതാക്കളുടെ വേദന അതിലും അപ്പുറം.

അതെ സമയം ബാങ്ക് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായെങ്കില്‍ നടപടി വേണമെന്ന് സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം എം ശിവശങ്കര പിള്ള ആവശ്യപ്പെട്ടു.അഭിരാമിയുടെ മരണത്തില്‍ ദു:ഖം രേഖപ്പെടുത്തി.

അഭിരാമിയുടെ മരണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടെന്ന് എം എല്‍ എ കോവൂര്‍ കുഞ്ഞുമോനും പറഞ്ഞു.

വിവിധ രാഷ്ട്രീയ പാര്‍ട്ടികളും യുവജന സംഘടനകളും ശൂരനാട്ടില്‍ പ്രതിഷേധിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here