സഭാ തർക്കം പരിഹരിക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തൃപ്തികരം

യാക്കോബായ ഓർത്തഡോക്സ് സഭാ തർക്കം പരിഹരിക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തൃപ്തികരമെന്ന് സഭാ പ്രതിനിധികൾ.ഇരു സഭകളുടെ പ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തു. തർക്കങ്ങൾ രമ്യമായി പരിഹരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് മുഖ്യമന്ത്രി സഭാ പ്രതിനിധികളുമായ് ചർച്ച നടത്തിയത് .

രാവിലെ 10 മണിയോടെ മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ വച്ചാണ് ചർച്ച നടന്നത്. ഓർത്തഡോക്സ്, യാക്കോബായ സഭകളുടെ പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു. സുപ്രീംകോടതി വിധി പ്രകാരം കോതമംഗലം അടക്കമുള്ള പള്ളികളുടെ ഭരണം ഏറ്റെടുത്ത് ഓർത്തഡോക്സ് സഭയ്ക്ക് നൽകുന്നതിനു പൊലീസ് സംരക്ഷണം ഒരുക്കുന്ന കാര്യത്തിൽ നിലപാട് അറിയിക്കാൻ ഹൈക്കോടതി സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു.

പള്ളി തർക്കം രമ്യമായി പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. ഈ സാഹചര്യത്തിലാണ് ചർച്ച സംഘടിപ്പിച്ചത്.മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ച ആശാവഹമാണെന്ന് ഓർത്തഡോക്സ്‌ സഭാ പ്രതിനിധികൾ പറഞ്ഞു.

ചർച്ച പ്രോൽസാഹനജനകമായിരുന്നുവെന്ന് യാക്കോബായ പ്രതിനിധികൾ പ്രതികരിച്ചു.സർക്കാരിന്റെ നീതി പൂർവ്വമായ പരിഹാരങ്ങൾക്ക് മുന്നിൽ വിട്ടുവീഴ്ചകൾക്ക് തയ്യാറാണെന്നു പ്രതിനിധികൾ പറഞ്ഞു.

മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ നൂറ്റാണ്ടുകളായുളള പ്രശ്നം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും യക്കോബായ പ്രതിനിധികൾ പ്രതികരിച്ചു. ഇരു സഭകളുമായും പ്രത്യേകം ചർച്ചകൾ നടത്താനുള്ള തീരുമാനത്തെയും പ്രതിനിധികൾ സ്വാഗതം ചെയ്തു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here