K Surendran: ‘കേരളത്തില്‍ കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടന്നത് ഓപ്പറേഷന്‍ ലോട്ടസ്’; പ്രസീത അഴീക്കോട് കൈരളി ന്യൂസിനോട്

ബിജെപി ബത്തേരി കോഴക്കേസില്‍ വിവാദ ഫോണ്‍ സംഭാഷണങ്ങളിലെ ശബ്ദം കെ സുരേന്ദ്രന്റേത് തന്നെയെന്ന ഫോറസിക് റിപ്പോര്‍ട്ട് പുറത്തു വന്ന സാഹചര്യത്തില്‍. പ്രതികരണവുമായി പ്രസീത അഴീക്കോട്. തെളിവുകള്‍ കെട്ടിച്ചമച്ചതെന്ന കെ സുരേന്ദ്രന്റെ വാദം തെറ്റെന്ന് തെളിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പ്രസീത കൈരളി ന്യൂസിനോട് പറഞ്ഞു.

കേരളത്തില്‍ കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടന്നത് ഓപ്പറേഷന്‍ ലോട്ടസ്. ചെറിയ പാര്‍ട്ടികളെയും നേതാക്കളെയും വിലയ്‌ക്കെടുക്കാന്‍ ശ്രമിച്ചു
സി കെ ജാനുവിനെ മറയാക്കി രാഷ്ട്രീയ കച്ചവടമാണ് നടന്നത്. തെളിവുകള്‍ പുറത്തുവിട്ടപ്പോള്‍ തന്നെ വേട്ടയാടി. എല്ലാം അതിജീവിച്ചാണ് സത്യത്തിനായി നിലകൊണ്ടത് – പ്രസീത കോഴിക്കോട്

ബത്തേരി കോഴയുമായി ബന്ധപ്പെട്ട ഫോണ്‍ സംഭാഷണത്തിലെ ശബ്ദം കെ സുരേന്ദ്രന്റേത്‌ തന്നെ

ബിജെപി ബത്തേരി കോഴക്കേസില്‍ കെ സുരേന്ദ്രനെതിരെ ഫോറസിക്‌ റിപ്പോർട്ട്‌ . വിവാദ ഫോൺ സംഭാഷണങ്ങളിലെ ശബ്ദം സുരേന്ദ്രന്റേത്‌. 14 ഇലക്ട്രോണിക്‌ ഡിവൈസുകളുടേയും ഫോറൻസിക്‌ റിപ്പോർട്ട്‌ പോലീസിന്‌ ലഭിച്ചു. സുരേന്ദ്രനും സികെ ജാനുവിനും എതിരെ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News