സ്കൂൾ കുട്ടികൾക്ക് നേരെ സദാചാര ആക്രമം | Thiruvananthapuram

തിരുവനന്തപുരത്ത് സ്കൂൾ കുട്ടികൾക്ക് നേരെ സദാചാര ആക്രമം.പോത്തൻകോട് വെള്ളാണിക്കൽ പാറയിൽ ഈ മാസം നാലാം തീയതിയാണ് അതിക്രമം നടന്നത്. പെൺകുട്ടികളടക്കമുള്ള കുട്ടികളെ വടി ഉപയോഗിച്ച് മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്.കുട്ടികളെ മർദ്ദിച്ച ശ്രീനാരായണപുരം സ്വദേശി മനീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഓണാഘോഷത്തിന് ശേഷം സുഹൃത്തിൻറെ വീട്ടിലെത്തിയ കുട്ടികൾ സ്ഥലം കാണാനായി പോത്തൻകോട് വെള്ളാണിക്കൽ പാറയിൽ എത്തിയപ്പോ‍ഴായിരുന്നു സംഭവം. ഒരു സംഘമാളുകൾ തടഞ്ഞു നിർത്തി കുട്ടികളെ ചോദ്യം ചെയ്തു. ശ്രീനാരായണപുരം സ്വദേശി മനീഷാണ് വടി ഉപയോഗിച്ച് കുട്ടികളെ മർദിച്ചത്. പെൺകുട്ടികളെയടക്കം മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നത്.

സംഭവത്തിൽ പോത്തൻകോട് പൊലീസ് കേസെടുത്തെു. കുട്ടികളെ മർദ്ദിച്ച മനീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ ഉടൻ കുറ്റപത്രം നൽകുമെന്ന് പൊലീസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News