കാലിക്കറ്റ്‌ സർവ്വകലാശാലയക്ക് എ പ്ലസ് ഗ്രേഡ് | University of Calicut

നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ (നാക്) ഉയർന്ന ഗ്രേഡായ എ പ്ലസ് നേടി കാലിക്കറ്റ് സർവ്വകലാശാല.നാലിൽ 3.45 പോയിന്റ് നേടിയാണ് സർവ്വകലാശാല ചരിത്രനേട്ടം സ്വന്തമാക്കിയത്.

എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരുന്ന സമയത്ത് 3.13 പോയിന്റോടെ എ ഗ്രേഡായിരുന്നു കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് ഉണ്ടായിരുന്നത്.ഏഴ് വ്യത്യസ്ത മാനദണ്ഡങ്ങൾ വിശകലനം ചെയ്‌താണ് നാക് സംഘം ഗ്രെയ്‌ഡ്‌ തീരുമാനിക്കുന്നത്.

വയോജനങ്ങളുടെ പ്രശ്നങ്ങൾ അനുകൂലമായി പരിഗണിക്കും : മന്ത്രി കെ.രാജൻ

വയോജനങ്ങളുടെ പ്രശ്നങ്ങൾ സർക്കാർ അനുകൂലമായി പരിഗണിക്കുമെന്ന് മന്ത്രി കെ .രാജൻ പ്രസ്താവിച്ചു. ഇന്നത്തെ സമൂഹം കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച വയോജനങ്ങളുടെ പങ്ക് സർക്കാർ തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടു തന്നെ അവരുടെ പ്രശ്നങ്ങൾക്ക് മുന്തിയ പ്രാധാന്യം നൽകാൻ സർക്കാർ ബാധ്യസ്ഥമാണ്.

സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിലിന്റെ 14-ാം സ്ഥാപക ദിനാഘോഷം തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വർക്കിംഗ് പ്രസിഡന്റ് കെ.എൻ.കെ.നമ്പൂതിരിയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ പി.ബാലചന്ദ്രൻ എം.എൽ.എ, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, ജനറൽ സെക്രട്ടറി എസ്. ഹനീഫാറാവുത്തർ, ഉണ്ണിക്കൃഷ്ണൻ കാനാട്ട്, പി.എസ്.സുരേന്ദ്രൻ ,കെ.എൽ.സുധാകരൻ, പി.വിജയമ്മ, പി.ചന്ദ്രസേനൻ , ടി. വേലായുധൻ നായർ ,ടി.കെ. ചക്രപാണി, ലൈലമ്മ ജോർജ് എന്നിവർ സംസാരിച്ചു.

80 വയസു കഴിഞ്ഞ ടി.ആർ. പുഷ്പാംഗദൻ , ഇ.കുഞ്ഞുണ്ണിമേനോൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News