വയോജനങ്ങളുടെ പ്രശ്‌നങ്ങള്‍ അനുകൂലമായി പരിഗണിക്കും: മന്ത്രി കെ.രാജന്‍

വയോജനങ്ങളുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ അനുകൂലമായി പരിഗണിക്കുമെന്ന് മന്ത്രി കെ .രാജന്‍ പ്രസ്താവിച്ചു. ഇന്നത്തെ സമൂഹം കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വയോജനങ്ങളുടെ പങ്ക് സര്‍ക്കാര്‍ തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടു തന്നെ അവരുടെ പ്രശ്‌നങ്ങള്‍ക്ക് മുന്തിയ പ്രാധാന്യം നല്‍കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്.

സീനിയര്‍ സിറ്റിസണ്‍സ് സര്‍വീസ് കൗണ്‍സിലിന്റെ 14-ാം സ്ഥാപക ദിനാഘോഷം തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വര്‍ക്കിംഗ് പ്രസിഡന്റ് കെ.എന്‍.കെ.നമ്പൂതിരിയുടെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ പി.ബാലചന്ദ്രന്‍ എം.എല്‍.എ, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, ജനറല്‍ സെക്രട്ടറി എസ്. ഹനീഫാറാവുത്തര്‍, ഉണ്ണിക്കൃഷ്ണന്‍ കാനാട്ട്, പി.എസ്.സുരേന്ദ്രന്‍ ,കെ.എല്‍.സുധാകരന്‍, പി.വിജയമ്മ, പി.ചന്ദ്രസേനന്‍ , ടി. വേലായുധന്‍ നായര്‍ ,ടി.കെ. ചക്രപാണി, ലൈലമ്മ ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. 80 വയസു കഴിഞ്ഞ ടി.ആര്‍. പുഷ്പാംഗദന്‍ , ഇ.കുഞ്ഞുണ്ണിമേനോന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here