
പത്തനംതിട്ട ആറന്മുള നാൽക്കാലിക്കലിൽ 9 വയസ്സുകാരന് വളർത്തുനായയുടെ കടിയേറ്റു. നാൽക്കാലിക്കൽ സ്വദേശി സുനിൽകുമാറിന്റെ മകൻ അഭിജിത്ത്നാണ് പട്ടിയുടെ കടിയേറ്റത്. കുട്ടിയെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിച്ച് പ്രതിരോധ വാക്സിൻ അടക്കം നൽകി.
അതേസമയം പത്തനംതിട്ട(pathanamthitta) റാന്നി(ranni) കോറ്റനാട്ട് അമ്മയേയും മകളെയും കടിച്ച വളര്‍ത്തുനായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. രണ്ട് ദിവസം മുന്‍പ് ഇരുവരേയും കടിച്ച നായ ഇന്ന് ചത്തു.
മൃഗ സംരക്ഷണ വകുപ്പിന്റെ തിരുവല്ല ലാബിലെ പരിശോധനയിലാണ് വളര്‍ത്തുനായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചത്. കടിയേറ്റ പുഷ്പ, മകള്‍ രേഷ്മ എന്നിവര്‍ പ്രതിരോധ വാക്സിന്‍ സ്വീകരിച്ചിരുന്നു.
Idukki:ഇടുക്കി കുമിളിയില്‍ തെരുവുനായ ആക്രമണം; ഏഴ് പേര്‍ക്ക് പരുക്ക്
ഇടുക്കി കുമിളിയില്‍ തെരുവുനായ ആക്രമണത്തില്‍(stray dog attack) ഏഴ് പേര്‍ക്ക് പരുക്ക്. വലിയകണ്ടം, ഒന്നാംമൈല്‍, രണ്ടാംമൈല്‍ എന്നീ പ്രദേശങ്ങളിലുള്ള ആളുകള്‍ക്കാണ് നായയുടെ കടിയേറ്റത്. തൊടുപുഴ ഇഞ്ചിയാനിയില്‍ രണ്ടു ആടുകളെ തെരുവുനായ കടിച്ചു കൊലപ്പെടുത്തിയിരുന്നു.
പുലര്‍ച്ചെ പാലുവാങ്ങാനും ജോലിക്കുമായി പുറത്തിറങ്ങിയ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ആളകളെയാണ് തെരുവുനായ കടിച്ചു പരിക്കേല്‍പ്പിച്ചത്. വലിയകണ്ടം സ്വദേശികളായ പൊന്നുത്തായി, രാജേന്ദ്രലാല്‍ എന്നവര്‍ക്ക് ആക്രമണത്തില്‍ സാരമായി പരുക്കേറ്റു. ഫൈജുല്‍ ഇസ്ളാം, മൂര്‍ത്തി, മോളമ്മ എന്നിവരാണ് പരുക്കേറ്റ മറ്റുള്ളവര്‍. കുമളിയിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെത്തിച്ച ശേഷം പ്രതിരോധ വാക്സിന്‍ എടുക്കുന്നതിനായി ഇവരെ കട്ടപ്പന ഇരുപതേക്കര്‍ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. എല്ലാവരെയും ആക്രമിച്ചത് ഒരേ നായ തന്നെയാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല.
കഴിഞ്ഞ ദിവസം തൊടുപുഴ ഇഞ്ചിയാനിയില്‍ വീട്ടുവളപ്പില്‍ കെട്ടിയിരുന്ന രണ്ട് ആടുകളെ തെരുവുനായ കടിച്ചുകൊന്നിരുന്നു. പുറക്കാട്ട് ഓമനക്കുട്ടന്റെ ഉടമസ്ഥതയിലുള്ള ആടുകളെയാണ് നായ കടിച്ചു കൊലപ്പെടുത്തയത്. പ്രദേശത്ത് നിരവധി വളര്‍ത്തുനായ്ക്കള്‍ക്കും തെരുവുനായയുടെ ആക്രമണത്തില്‍ പരുക്കേറ്റിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here