അവതാരകര്‍ക്ക് വിമര്‍ശനം; വാര്‍ത്താചാനലുകള്‍ക്കെതിരെ സുപ്രീംകോടതി

വിദ്വേഷ പ്രസംഗങ്ങള്‍ക്ക് വാര്‍ത്താചാനലുകള്‍ വേദി ഒരുക്കുകയാണെന്ന് സുപ്രീം കോടതി. ചാനല്‍ ചര്‍ച്ചകളില്‍ വിദ്വേഷ പ്രസംഗങ്ങള്‍ ഉണ്ടാകുന്നില്ലെന്ന് ഉറപ്പു വരുത്തേണ്ടത് അവതാരകര്‍ ആണെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ ഇതിന് പല അവതാരകരും തയ്യാറാകുന്നില്ല.

അവതാരകര്‍ക്ക് രാഷ്ട്രീയം കണ്ടേക്കാം. ചാനലുകള്‍ക്ക് വ്യവസായ താല്‍പര്യങ്ങളും ഉണ്ടാകും. എന്നാല്‍ വിദ്വേഷ പ്രസംഗം പോലുള്ളവ നടക്കുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണെന്നും കോടതി ചൂണ്ടിക്കാട്ടി.ചര്‍ച്ചകള്‍ക്ക് ക്ഷണിച്ചുകൊണ്ട് വരുന്ന അതിഥികളെ ചില അവതാരകര്‍ സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്ന് ജസ്റ്റിസ് കെ.എം. ജോസഫ് ആരോപിച്ചു.

വിദ്വേഷ പ്രസംഗങ്ങള്‍ തടയാന്‍ നിലവിലുള്ള നിയമങ്ങള്‍ അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കവെയാണ് ജസ്റ്റിസ് കെ.എം. ജോസഫ്, ഋഷികേശ് റോയ് എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News