Haritha V Kumar: സുജാതയുടെ ഇഷ്ടഗാനം പാടി കളക്ടര്‍ ഹരിത

സുജാതയുടെ ഇഷ്ടഗാനം വേദിയില്‍ പാടി കൈയ്യടി മേടിച്ച് തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ഹരിത വി കുമാര്‍. കൈരളി ടിവിയുടെ ബിഗ് സ്‌ക്രീന്‍ അവാര്‍ഡിലാണ് കളക്ടര്‍ ഗാനം ആലപിച്ചത്. മികച്ച ഗായികക്കുള്ള അവാര്‍ഡ് സുജാതയ്ക്ക് നല്‍കിയതിനു ശേഷം. സുജാത പാടിയ തന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഗാനമെന്ന പറഞ്ഞാണ് കളക്ടര്‍ ഗാനം വേദിയില്‍ ആലപിച്ചത്. മണിച്ചിത്രത്താഴിലെ ‘ഒരു മുറയില്‍ വന്ത് പാര്‍ത്തായാ’ എന്ന ഗാനത്തിന്റെ വരികളാണ് കളക്ടര്‍ ആലപിച്ചത്. കളക്ടറുടെ ഗാനത്തിനു ശേഷം സുജാതയടക്കമുള്ള വേദിയിലെ വിശിഷ്ടവ്യക്തികളും എഴുന്നേറ്റ് നിന്ന് കൈയടിച്ചു.

അതേസമയം സോഷ്യല്‍ മീഡിയയും കളക്ടറുടെ ഗാനം ഏറ്റെടുത്തു. കളക്ടര്‍ ഗാനം ആലപിക്കുന്ന വീഡിയോ യൂട്യൂബില്‍ ട്രെന്‍ഡിംഗ് നമ്പര്‍ 1 ല്‍ എത്തുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News