വെള്ളാനിക്കല്‍പ്പാറയിലെ സദാചാര ഗുണ്ടായിസം – കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം : DYFI

തിരുവനന്തപുരം പോത്തന്‍കോടിനടുത്ത് വെള്ളാനിക്കല്‍പ്പാറയില്‍ വിനോദസഞ്ചാര കേന്ദ്രത്തിലെത്തിയ പെണ്‍കുട്ടികളേയും ആണ്‍കുട്ടികളേയും ക്രൂരമായി മര്‍ദ്ദിച്ച സദാചാര ഗുണ്ടകള്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കണമെന്ന് DYFI തിരുവനന്തപുരം ജില്ലാ കമ്മിറ്റി . അടിയേറ്റ പെണ്‍കുട്ടികള്‍ നിലവിളിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നു. വടി ഉപയോഗിച്ചും അക്രമം നടത്തി.

സുഹൃത്തിന്റെ വീട്ടിലെത്തിയ കുട്ടികള്‍ സ്ഥലം കാണാനെത്തയപ്പോഴാണ് ഇപ്രകാരം സദാചാര ഗുണ്ടാ ആക്രമണമുണ്ടായത്. ഒരു ആണ്‍കുട്ടിക്കും മൂന്ന് പെണ്‍കുട്ടികള്‍ക്കുമാണ് മര്‍ദ്ദനമേറ്റിരിക്കുന്നത്.

കുട്ടികളെ അന്യായമായി തടഞ്ഞുവയ്ക്കുകയും സംഘം ചേര്‍ന്ന് അക്രമിക്കുകയും ചെയ്തവര്‍ക്കെതിരെ പോലീസ് കര്‍ശന നിയമനടപടി സ്വീകരിക്കണം.

വെള്ളാനിക്കല്‍ പാറ ഉള്‍പ്പെടെ സഞ്ചാരികളെത്തുന്ന സ്ഥലങ്ങളില്‍ അവര്‍ക്ക് സുരക്ഷയൊരുക്കാനുള്ള നടപടികള്‍ അധികൃതര്‍ കൈക്കൊള്ളണം. വ്യക്തികളുടെ സൈ്വരസഞ്ചാരത്തിന് തടസ്സം സൃഷ്ടിക്കുകയും അവരെ കായികമായി വേട്ടയാടുകയും ചെയ്യുന്ന സദാചാര ഗുണ്ടകള്‍ സമൂഹത്തിന് അപകടമാണ്.

സദാചാര ഗുണ്ടാ യിസത്തിനെതിരെ വിപുലമായ പ്രതിരോധമുയര്‍ത്തുമെന്ന് ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി ഡോ.ഷിജൂഖാന്‍, പ്രസിഡന്റ് വി അനൂപ് എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News