കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഗെലോട്ട്-തരൂര്‍ പോരാട്ടം ഉറപ്പാകുന്നു

കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഗെലോട്ട്-തരൂര്‍ പോരാട്ടം ഉറപ്പാകുന്നു.
ദില്ലിയിലെത്തിയ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് സോണിയാഗാന്ധിയെ കണ്ടു. എതിര്‍ സ്ഥാനാര്‍ത്ഥിയാകുന്ന ശശി തരൂരും എ.ഐ.സി.സി ആസ്ഥാനത്ത് എത്തി. അതിനിടെ രാജസ്ഥാനില്‍ മുഖ്യമന്ത്രി പദത്തെ ചൊല്ലി ഗെലോട്ട്-പൈലറ്റ് പോരും മുറുകുന്നു.

ഉച്ചക്ക് ശേഷം പ്രവര്‍ത്തക സമിതി അംഗം കെ. സി. വേണുഗോപാലിനൊപ്പമായിരുന്നു രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് പത്ത് ജന്‍പഥിലേക്ക് എത്തിയത്. സോണിയാഗാന്ധിയുമായി രണ്ടുമണിക്കൂറിലധികം നീണ്ടുനിന്ന ചര്‍ച്ച. അടുത്ത ആഴ്ച ഗെലോട്ട് പത്രിക നല്‍കുമെന്നാണ് സൂചന. പാര്‍ടി ആവശ്യപ്പെട്ടാല്‍ അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കും എന്നായിരുന്നു ഗെലോട്ടിന്‍റെ പ്രതികരണം.

അതേസമയം രാഹുല്‍ ഗാന്ധി അദ്ധ്യക്ഷനാകണമെന്നതാണ് തന്‍റെ വ്യക്തിപരമായ അഭിപ്രായമെന്നും ഗെലോട്ട് വ്യക്തമാക്കി. അഭ്യൂഹങ്ങള്‍ക്കിടയില്‍ ശശി തരൂരും ഇന്ന് എ.ഐ.സി.സി ആസ്ഥാനത്തേക്ക് വന്നു. വരണാധികാരി മധുസൂദന്‍ മിസ്ത്രിയെ കണ്ട തരൂര്‍  ഒമ്പതിനായിരത്തിലധികം പേരുകള്ള വോട്ടര്‍ പട്ടിക തരൂര്‍ പരിശോധിച്ചു. വോട്ടര്‍ പട്ടികയില്‍ പേരുള്ള പത്തുപേരുടെ പിന്തുണയോടെയേ തരൂരിന് പത്രിക നല്‍കാനാകു. ഒരു സുഹൃത്തിനെ കാണാന്‍ എത്തിയതെന്നായിരുന്നു മാധ്യമങ്ങളോട് തരൂരിന്‍റെ പ്രതികരണം

ഈ മാസം 24 മുതല്‍ 30വരെയാണ് പത്രിക നല്‍കാനുള്ള സമയം. അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ സുതാര്യതര ഉറപ്പുവരുത്തണമെന്ന നിര്‍ദ്ദേശം നേതാക്കള്‍ സോണിയാഗാന്ധി നല്‍കി. അദ്ധ്യക്ഷ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ മുറുകുന്നതിനിടയില്‍ രാജസ്ഥാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് വീണ്ടും തലവേദനയാവുകയാണ്.

അദ്ധ്യക്ഷനാവുകയാണെങ്കില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിപദം അശോക് ഗെലോട്ടിന് ഒഴിയേണ്ടിവരും. പകരം സച്ചിന്‍ പൈലറ്റിനെ അംഗീകരിക്കില്ലെന്നാണ് ഗെലോട്ടിന്‍റെ നിലപാട്. ഭൂരിഭാഗം എം.എല്‍.എമാരും പൈലറ്റിന് എതിരാണെന്ന് ഗെലോട്ട് സോണിയാഗാന്ധിയെ അറിയിച്ചു.

സച്ചിന്‍ പൈലറ്റ് കേരളത്തില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ഭാാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുകയാണ്. ദില്ലിയിലുള്ള അശോക് ഗെലോട്ടും നാളെ കേരളത്തിലേക്ക് പോകും. രാജസ്ഥാന്‍ തര്‍ക്കം പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ രാഹുല്‍ ഇരുനേതാക്കളുമായി നടത്തുമെന്നാണ് സൂചന.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News