ഭാരത് ജോഡോയാത്രയെ സ്വീകരിക്കാന്‍ സവര്‍ക്കറും

ഭാരത് ജോഡോ യാത്ര എറണാംകുളം എത്തിയപ്പോഴേക്കും ബിജെപിയില്‍ വമ്പന്‍ കൊഴിഞ്ഞുപോക്ക്…KCയുടെ വാര്‍ റൂം നടത്തിയ ഓപ്പറേഷന്‍ പക്കവടയിലൂടെ സവര്‍ക്കര്‍ കോണ്‍ഗ്രസിലേക്ക്? രാഹുല്‍ഗാന്ധി അങ്ങോട്ട് പോയത് വെറുമൊരു മണ്ഡലം പ്രസിഡന്റായിട്ടാണെങ്കില്‍ പകരം കോണ്‍ഗ്രസ് കൊണ്ടുവന്നത് RSSന്റെ തലതൊട്ടപ്പ നെകാര്യങ്ങളുടെ പോക്ക് വെച്ചുനോക്കിയാല്‍, കൊടകര എത്തുമ്പോഴേക്കും മോദിയും അമിത് ഷായും യാത്രയുടെ മുന്നിലുണ്ടാവും സോഷ്യല്‍ മീഡിയയില്‍ വന്ന ചില പോസ്റ്റുകളാണിത്. ഭാരത് ജോഡോ യാത്ര ഓരോ ദിവസം കഴിയുന്തോറും വിവാദങ്ങളുടെ അമിട്ട് പൊട്ടിച്ച് മുന്നേറുകയാണ്

ഭാരത് ജോഡോ യാത്രയുടെ എറണാകുളം ജില്ലയിലെ പര്യടനത്തിന്റെ ഭാഗമായി സ്ഥാപിച്ച സ്വാതന്ത്ര്യ സമര സേനാനികളുടെ ബാനറില്‍ സംഘപരിവാര്‍ ആചാര്യന്‍ വി.ഡി. സവര്‍ക്കറുടെ ചിത്രവും. എന്നാല്‍ സംഭവം വിവാദമായതോടെ സവര്‍ക്കറുടെ ചിത്രം മറച്ച് ഗാന്ധിയുടെ ചിത്രം വെച്ചിരിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍.നെടുമ്പാശ്ശേരി അത്താണിയില്‍ സ്ഥാപിച്ച പ്രചാരണ ബോര്‍ഡിലാണ് സവര്‍ക്കറുടെ ചിത്രം സ്ഥാനം പിടിച്ചത്. അന്‍വര്‍ സാദത്ത് എം.എല്‍.എയുടെ വീടിന് സമീപം കോട്ടായി ജംഗ്ഷനിലാണ് സംഭവം.

സംഭവം വിവാദമായതോടെ കോണ്‍ഗ്രസിനെ അറഞ്ചം പുറഞ്ചം ട്രോളുകയാണ് സോഷ്യല്‍ മീഡിയ. രാഷ്ട്രീയ നിരീക്ഷകന്‍ റെജി ലൂക്കോസ് സോഷ്യല്‍ മീഡിയയില്‍ പറഞ്ഞതു പോലെ ജോഡോ യാത്ര കടന്നുപോകുന്ന ആലുവയിലെ വഴിയോരത്ത് കോണ്‍ഗ്രസ്സ് സ്ഥാപിച്ച കൂറ്റന്‍ ബാനറിന്റെ മധ്യഭാഗത്ത് വി ഡി സവര്‍ക്കറുടെ ചിത്രം ഉള്‍പ്പടുത്തിയതിനെ തുടര്‍ന്ന ഇനി അറിയേണ്ടത് ഈ യാത്ര നാഗപ്പൂര്‍ RSS ആസ്ഥാനത്ത് സമാപിക്കുമൊ എന്നു മാത്രമാണ്

സവര്‍ക്കറിന്റെ ചിത്രമുള്ള ബാനര്‍ പങ്കുവെച്ചുകൊണ്ട് ‘സങ്കി ഏതാ സേവാഗ് ഏതാ എന്ന് തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥ എന്ന കോറസും പാടി വരുന്ന ലീഗുകാരേ ഇത് സത്യമാണെന്ന് പറഞ്ഞ് മനസ്സിലാക്കുന്നതാണു ഇനി ടാസ്‌ക്’ എന്നാണ് പി.വി. അന്‍വര്‍ എം.എല്‍.എ ഫോസ്ബുക്കില്‍ കുറിച്ചത്.അതേസമയം, സവര്‍ക്കറിന്റെ ചിത്രമുള്ള ബാനര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മറക്കുന്ന ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.ഗോള്‍വാള്‍ക്കറിന്റെ ചിത്രത്തിന് മുന്നില്‍ തിരി കൊളുത്തുന്ന പ്രതിപക്ഷ നേതാവുള്ള, ലൂഡോ യാത്രയുടെ ബാനറില്‍ സവര്‍ക്കര്‍ ഇടം പിടിച്ചതില്‍ എന്ത് സംശയം, അതെന്താ ഇത്ര വിമര്‍ശിക്കാന്‍? എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്

ജോഡോ യാത്ര തുടങ്ങിയപ്പോള്‍ പാര്‍ട്ടി ഓഫീസിന്റെ നിറം മാറ്റി, യാത്ര പകുതിയിലേക്കെത്തുമ്പോള്‍ കോണ്‍ഗ്രസിന്റെ ആരാധന കഥാപാത്രങ്ങള്‍ക്കൊപ്പം സവര്‍ക്കര്‍ എത്തി. ലോകം അറിഞ്ഞപ്പോള്‍ ആ ചിത്രത്തിന് പകരമായി ഗാന്ധിജി എത്തി. ഈ യാത്ര അവസാന സ്ഥലത്ത് എത്തുമ്പോള്‍ ഇനി എന്തൊക്കെ കാണണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here