പാലക്കാട് കാട്ടാനക്കുട്ടിയുടെ അഴുകിയ ജഡം കണ്ടെത്തി

പാലക്കാട് മണ്ണാർക്കാട് തത്തേങ്ങലത്ത് കാട്ടാനക്കുട്ടിയുടെ അഴുകിയ ജഡം. വനം ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തി. മണ്ണാർക്കാട് തത്തേങ്ങലം താണിയംകാട് റിസർവ് വനത്തിലെ പുഴയോരത്താണ് ജഡം കണ്ടെത്തിയത്.

പുഴയിൽ ഒഴുകിയെത്തിയതാവാമെന്നാണ് പ്രാഥമിക നിഗമനം. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ആര്‍. രാജേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ വനംവകുപ്പുദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.

പോസ്റ്റ്‌മോര്‍ട്ടം നടത്തിയതിന് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ പറയാനാകുവെന്ന് വനം ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ അട്ടപ്പാടി ചുരത്തിലും കാട്ടാനയുടെ ജഢം കണ്ടെത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here