മുംബൈ തുറമുഖത്തിൽ 1725 കോടിയുടെ ഹെറോയിൻ പിടികൂടി

മുംബൈയിലെ നവ ശേവാ തുറമുഖത്തിൽ വൻ മയക്കുമരുന്നുവേട്ട. 345 കിലോ ഹെറോയിനാണ്‌ ഡൽഹി പൊലീസ്‌ സ്‌പെഷ്യൽ സെൽ പിടികൂടിയത്‌. ഇതിന്‌ അന്താരാഷ്‌ട്ര വിപണിയിൽ 1725 കോടിയോളം രൂപ വിലവരുമെന്ന്‌ പൊലീസ്‌ അറിയിച്ചു.

ലിക്കൊറിഷ്‌ എന്ന മിഠായിയിൽ ചേർത്ത നിലയിലായിരുന്നു ഹെറോയിൻ. ഇത്തരത്തിൽ 22 ടണ്ണോളം വരുന്ന ഒരു കണ്ടെയ്‌നർ ലിക്കൊറിഷാണ്‌ പിടികൂടിയത്‌. കണ്ടെയ്‌നർ ഡൽഹിയിലേക്ക്‌ കൊണ്ടുപോയി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here