ADVERTISEMENT
തലസ്ഥാനത്ത് വൻ ലഹരി വേട്ട. 150 കോടിയോളം രൂപയുടെ ഹെറോയിനുമായി രണ്ടുപേർ പിടിയിൽ. നെയ്യാറ്റിൻകര ആറാലുംമൂടിന് സമീപത്തെ സ്വകാര്യ ലോഡ്ജിൽ Narcotic Control Bureau Chennai യൂണിറ്റിലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഹെറോയിനുമായി രണ്ടുപേര്‍ പിടിയിലായത്.
MDMA ഇനത്തിൽ ഉള്ള ഹെറോയിൻ ആണ് പിടിച്ചെടുത്തത്. 22.00. കിലോഗ്രാമാണ് പിടിച്ചെടുത്തത്. ഇത് വിപണിയിൽ 150 കോടിയോളം രൂപ വില വരും എന്നാണ് കണക്ക്.
തിരുമല കൈരളി നഗർ. Tc/40/191. രേവതി ഭവനിൽ രമേശ് (33.) രമേശിന്റെ സുഹൃത്ത് ശ്രീകാര്യം സ്വദേശി സന്തോഷ് (.35.) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവർ ഇവിടെ രണ്ട് മാസം മുൻപാണ് വാടകക്ക് എടുത്തിരുന്നത്. പ്രതികളെ ചെന്നൈയിലേക്ക് കൊണ്ടുപോയി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.