എന്‍ ഐ ടി വിദ്യാര്‍ഥിയുടെ ആത്മഹത്യ; എന്‍.ഐ.ടി ഡയറക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തു

പഞ്ചാബിലെ ലവ് ലി പ്രഫഷണല്‍ സര്‍വകലാശാലയില്‍ മരിച്ച മലയാളി വിദ്യാര്‍ഥി അഖിന്‍ എസ് ദിലീപിന്റെ മരണത്തില്‍ എന്‍.ഐ.ടി ഡയറക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തു. എന്‍ ഐ ടി വിദ്യാര്‍ഥിയുടെ ആത്മഹത്യയില്‍ വിശദീകരണവുമായി എന്‍ ഐ ടി രംഗത്തെത്തിയിരുന്നു. അവസാനവര്‍ഷത്തെ പഠനത്തിന് ശേഷവും കോഴ്‌സ് പൂര്‍ത്തീകരിക്കാന്‍ അജിന് എസ് ദിലീപിന് സാധിച്ചില്ലെന്ന് എന്‍ ഐ ടി. എന്‍ ഐ ടി ചട്ട പ്രകാരം വിദ്യാര്‍ഥിക്ക് കോഴ്‌സില്‍ തുടരാനുള്ള അര്‍ഹത ഉണ്ടായിരുന്നില്ല.

ചേര്‍ത്തല പള്ളിപ്പുറം സ്വദേശിയായ അഗിന്‍ എസ്. ദിലീപിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് എന്‍ ഐ ടി അധ്യാപകനെതിരെ ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശം. ഇന്നലെ വൈകിട്ടാണ് ബാച്ച്‌ലര്‍ ഓഫ് ഡിസൈന്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ അഖിന്‍ എസ് ദിലീപിനെ ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍ നിലയില്‍ കണ്ടെത്തിയത്. ചേര്‍ത്തല പള്ളിപ്പുറം സ്വദേശിയായ ദിലീപ് കുമാറിന്റെ മകനാണ് 21 വയസുള്ള അഗിന്‍.

സംഭവത്തിന് പിന്നാലെ അഗിന്റെ ആത്മഹത്യ കുറിപ്പ് മുറിയില്‍ നിന്ന് പോലീസ് കണ്ടെടുത്തിരുന്നു അഗിന്‍ നേരത്തെ പഠിച്ച കോഴിക്കോട് എന്‍.ഐ.ടി.യിലെ അധ്യാപകനെതിരേയാണ് കുറിപ്പില്‍ പരാമര്‍ശമുള്ളത്.വൈകാരികമായി തെറ്റിദ്ധരിപ്പിച്ച് എന്‍.ഐ.ടി.യിലെ പഠനം അവസാനിപ്പിച്ചത് പ്രൊഫ. പ്രസാദ് കൃഷ്ണ ആണെന്നു കുറ്റപ്പെടുത്തുന്നതാണ് കുറിപ്പ്.

താനെടുത്ത തീരുമാനത്തില്‍ പശ്ചാത്തപിക്കുന്നതായും താന്‍ എല്ലാവര്‍ക്കും ഭാരമാണെന്നും കുറിപ്പിലുണ്ടായിരുന്നു.അതേസമയം, അഗിന്റെ മരണത്തിന് പിന്നാലെ ജലന്ധറിലെ ലൗലി പ്രൊഫഷണല്‍ സര്‍വകലാശാല കാമ്പസില്‍ വലിയ പ്രതിഷേധമാണ് അരങ്ങേറിയത്. പത്തുദിവസത്തിനിടെ രണ്ട് വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തതോടെയാണ് വിദ്യാര്‍ഥികള്‍ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. രണ്ടുസംഭവങ്ങളിലും വിശദമായ അന്വേഷണം നടത്തണമെന്നായിരുന്നു വിദ്യാര്‍ഥികളുടെ ആവശ്യം.കപുര്‍ത്തല പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News