ഇംഗ്ലണ്ടിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര ഇന്ത്യൻ വനിതകൾക്ക്

ഇംഗ്ലണ്ടിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര ഇന്ത്യൻ വനിതകൾക്ക്. രണ്ടാം ഏകദിനത്തിൽ 88 റൺസിന് ജയിച്ച ഇന്ത്യ,  ഒരു മത്സരം ബാക്കി നിൽക്കെ 2-0 നാണ് പരമ്പര സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപ്റ്റൻ ഹർമൻ പ്രീത് കൌറിന്റെ അപരാജിത സെഞ്ചുറിയുടെ കരുത്തിൽ 5 വിക്കറ്റ് നഷ്ടത്തിൽ 333 റൺസെടുത്തു.

ഹർമൻ 111 പന്തിൽ 18 ബൌണ്ടറിയും നാല് സിക്സറും അടക്കം പുറത്താകാതെ 143 റൺസെടുത്തു. ഹർലീൻ ദിയോൾ 58 റൺസും സ്മൃതി മന്ദാന 40 റൺസും നേടി. മറുപടി ബാറ്റിംഗിൽ ആതിഥേയരായ ഇംഗ്ലണ്ട് 44.2 ഓവറിൽ 245 റൺസിന് ഓൾ ഔട്ടായി. 65 റൺസെടുത്ത ഡാനിയൽ വ്യാട്ടാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ.

ഇന്ത്യൻ നിരയിൽ രേണുക സിങ് താക്കൂർ 4 വിക്കറ്റ് വീഴ്ത്തി. ഹർമനാണ് പ്ലെയർ ഓഫ് ദി മാച്ച്. പരമ്പരയിലെ അവസാന ഏകദിനം ശനിയാഴ്ച ലോർഡ്സിൽ നടക്കും. ഇന്ത്യയുടെ ഇതിഹാസ പേസർ ജൂലൻ ഗോസ്വാമിയുടെ കരിയറിലെ അവസാന മത്സരം കൂടിയാണ് ലോർഡ്സിലേത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here