ഏഷ്യാകപ്പ് വനിതാ ക്രിക്കറ്റ് ഒക്ടോബര്‍ ഒന്നുമുതല്‍

ബംഗ്ലാദേശ്‌ ആതിഥേയരായ ഏഷ്യാകപ്പ്‌ വനിതാ ക്രിക്കറ്റ്‌ ഒക്‌ടോബർ ഒന്നിന്‌ തുടങ്ങും. ആദ്യദിവസം ബംഗ്ലാദേശ്‌ തായ്‌ലൻഡിനെയും ഇന്ത്യ ശ്രീലങ്കയെയും നേരിടും.

ഇന്ത്യ–-പാകിസ്ഥാൻ കളി ഒക്‌ടോബർ ഏഴിനാണ്‌. ഏഴ്‌ ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ കൂടുതൽ പോയിന്റ്‌ നേടുന്ന നാല്‌ ടീമുകൾ സെമിയിലെത്തും. ഒക്‌ടോബർ 13ന്‌ സെമിയും 15ന്‌ ഫൈനലുമാണ്‌.

ഇന്ത്യൻ ടീമിനെ ഹർമൻപ്രീത്‌ കൗർ നയിക്കും. സ്‌മൃതി മന്ദാനയാണ്‌ വൈസ്‌ ക്യാപ്‌റ്റൻ. മറ്റ്‌ ടീം അംഗങ്ങൾ: ദീപ്‌തി ശർമ, ഷഫാലി വർമ, ജെമീമ റോഡ്രിഗസ്‌, എസ്‌ മേഘ്‌ന, റിച്ചാഘോഷ്‌, സ്‌നേഹ്‌ റാണ, ഡി ഹേമലത, മേഘനാസിങ്, രേണുക ഠാക്കൂർ, പൂജ വസ്‌ത്രാക്കർ, രാജേശ്വരി ഗെയ്‌ക്ക്‌വാദ്‌, രാധ യാദവ്‌, കെ പി നവ്‌ഗിരി. പകരക്കാർ: താനിയ സപ്‌ന ഭാട്യ, സിമ്രാൻ ദിൽ ബഹദൂർ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here