കഴിഞ്ഞ ആറു വർഷം കേരളം മികച്ച ഭരണത്തിനാണ് സാക്ഷ്യം വഹിച്ചതെന്ന് എം മുകുന്ദൻ

കഴിഞ്ഞ ആറു വർഷം കേരളം മികച്ച ഭരണത്തിനാണ് സാക്ഷ്യം വഹിച്ചതെന്ന് എഴുത്തുകാരൻ എം മുകുന്ദൻ ( M Mukundhan  ) . എന്നാൽ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കി സർക്കാരിന്റെ നല്ല പ്രവൃത്തികൾക്ക് മറയിടാൻ  ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിവാദങ്ങളല്ല സംവാദങ്ങളാണ് ഉണ്ടാകേണ്ടതെന്നും  കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ പുസ്‌തകോത്സവത്തിലെ ആദരസമ്മേളനത്തിൽ എം മുകുന്ദൻ പറഞ്ഞു

കേരളത്തിലെ സർക്കാർ  കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ ഒട്ടേറെ നല്ല കാര്യങ്ങൾ ചെയ്തു.നിരവധി ക്ഷേമപ്രവർത്തനങ്ങളും നടപ്പാക്കി. പ്രളയത്തെയും നിപയെയും കോവിഡിനെയും  അതിജീവിച്ചു. അത്ഭുതകരമായ പ്രവർത്തനങ്ങളാണ്‌ കാഴ്‌ചവച്ചത്‌. എന്നിട്ടും വിവാദങ്ങൾ തുടർച്ചയായി ഉൽപ്പാദിപ്പിക്കുകയാണ്‌.

വിവാദങ്ങളല്ല, സംവാദങ്ങളാണ് ഉണ്ടാകേണ്ടതെന്നും എം  മുകുന്ദൻ പറഞ്ഞു.  ആദരസമ്മേളനം കെ കെ ശൈലജ എംഎൽഎ ഉദ്ഘാടനം ചെയ്തു.  ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് മുകുന്ദൻ മഠത്തിൽ അധ്യക്ഷനായി. രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ മുഖ്യാതിഥിയായി.

സാഹിത്യ അക്കാദമി അവാർഡ്‌ ജേതാക്കളായ കവിയൂർ രാജഗോപാലൻ , ആർ രാജശ്രീ പ്രദീപ് മണ്ടൂർ എന്നിവരെയാണ് ആദരിച്ചത്. ദേശാഭിമാനി വാരിക പത്രാധിപർ ഡോ. കെ പി മോഹനൻ ‘എഴുത്തിലെ കാലവും ജീവിതവും’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News