വിഭാഗീയതയും കൂട്ടരാജിയും തുടർക്കഥ; കണ്ണൂരിലെ മുസ്ലീം ലീഗിൽ പ്രതിസന്ധി രൂക്ഷം

വിഭാഗീയതയും കൂട്ടരാജിയും തുടർക്കഥയായതോടെ കണ്ണൂർ ജില്ലയിലെ മുസ്ലീം ലീഗിൽ പ്രതിസന്ധി രൂക്ഷം. കൂത്തുപറമ്പിലെ കൂട്ടരാജിക്ക് പിന്നാലെ തലശ്ശേരിയിലും മുതിർന്ന നേതാക്കൾ രാജിവച്ചു.കണ്ണൂർ,അഴിക്കോട്,തളിപ്പറമ്പ,തലശ്ശേരി മണ്ഡലങ്ങളിൽ കടുത്ത വിഭാഗീയതയാണ് നിലനിൽക്കുന്നത്.

കൂത്തുപറ മണ്ഡലം പ്രസിഡണ്ടും നിയമസഭ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയുമായിരുന്ന പൊട്ടങ്കണ്ടി അബ്ദുള്ള,ജനറൽ സെക്രട്ടറി പി കെ ഷാഹുൽ ഹമീദ് ഉൾപ്പെടെ മുതിർന്ന നേതാക്കളാണ് കൂത്തുപറമ്പിൽ രാജിവച്ചത്.തലശ്ശേരിയിലെ മുതിർന്ന നേതാവ് പി പി സൈനുദ്ദീനും രാജിവച്ചു.

കൂത്തുപറമ്പിലും തലശ്ശേരിയിലുമായി നിരവധി പേരാണ് രാജിക്കൊരുങ്ങുന്നത്.തളിപ്പറമ്പ്, അഴിക്കോട്, കണ്ണൂർ മണ്ഡലങ്ങളിലും ലീഗ് ജില്ലാ കമ്മിറ്റിയിലും ഉൾപ്പോര് രൂക്ഷമാണ്.മതേതരസെമിനാർ നടത്തിയതിന്റെ പേരിൽ ജില്ലാ സെക്രട്ടറിമാരായ കെ പി താഹിർ,എം പി എ റഹീം എന്നിവര പുറത്താക്കിയ വിഷയവും കെട്ടടങ്ങിയില്ല.

കടുത്ത പ്രതിസന്ധിയാണ് കണ്ണൂർ ജില്ലയിൽ ലീഗ് നേരിടുന്നത്.ലീഗിൽ നിന്നും നേതാക്കൾ മാത്രമല്ല അണികളും കൊഴിഞ്ഞ് പോയ്ക്കൊണ്ടിരിക്കുകയാണെന്ന് സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു. വിഭാഗതയ്കക്കാപ്പം അഴിമതി ആരോപഞങ്ങളും ലീഗിന് തലവേദനയാണ്.

മട്ടന്നൂരിൽ മസ്ജിദ് നിർമ്മാണത്തിന്റെ മറവിൽ കോടികൾ തട്ടിയ ലീഗ് നേതാക്കൾക്കെതിരെ കേസെടുത്തതും അണികൾത്തിയിൽ  കടുത്ത അത്യപ്തിക്ക് ഇടയാക്കി. ജില്ലാ സംസ്ഥാന നേതൃത്വത്തിനെതിരെയും പ്രാദേശിക കമ്മിറ്റികളിൽ ശക്തമായ വിമർശനമാണ് ഉയരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here