അഭിരാമിയുടെ മരണം: സർക്കാരും സഹകരണ വകുപ്പും വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ

അഭിരാമിയുടെ മരണത്തിൽ സർക്കാരും സഹകരണ വകുപ്പും വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കുട്ടിയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ അടക്കമാണ്‌ പൊലീസ്‌ അന്വേഷിക്കുന്നത്‌.

സംഭവം സഹകരണ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഒറ്റവീട് മാത്രം ഉള്ളവരെയും മറ്റും ജപ്‌തിചെയ്‌ത് ഇറക്കിവിടാൻ പാടില്ലെന്നാണ്‌ സർക്കാർ നയം. ഇതിന്‌ വ്യത്യസ്‌തമായി എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ എന്ന്‌ പരിശോധിക്കും. ഉദ്യോഗസ്ഥർക്ക് വീഴ്ച് ഉണ്ടായിട്ടുണ്ടെങ്കിൽ കൃത്യമായ നടപടിയുണ്ടാവും.

റിസർവ് ബാങ്കിന്റെ ചട്ടമനുസരിച്ച് പ്രവർത്തിക്കുന്ന ബാങ്കുകൾക്ക് സർഫാസി നിയമ പ്രകാരം നടപടികൾ സ്വീകരിക്കേണ്ടി വരുന്നുണ്ട്. ഇടതുപക്ഷത്തിന്റെയും സർക്കാരിന്റെയും പൊതുനയം സർഫാസിക്ക്‌ എതിരാണെന്നും ബാലഗോപാൽ പറഞ്ഞു.

ജപ്തി നോട്ടീസ് പതിച്ചതിനെ തുടർന്ന് ജീവനൊടുക്കിയ അഭിരാമിയുടെ മൃതശരീരം വൻ വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിലാണ് സംസ്ക്കരിച്ചത്. ധന മന്ത്രി കെ.എൻ.ബാലഗോപാൽ ആദരാഞ്ജലി അർപ്പിച്ചു.

ഈ അലമുറയിൽ തീരുന്നതല്ല മകളെ നഷ്ടപ്പെട്ട ദുഃഖം. അച്ചൻ അജിയും അമ്മ ശാലിനിയും മകൾക്ക് അന്ത്യചുമ്പനം നൽകി.അപ്പോഴും മകളുടെ പൊട്ട് പ്രിയപ്പെട്ട അച്ചന്റെ ഷർട്ട് പോക്കറ്റിൽ ഉണ്ടായിരുന്നു. സഹപാഠികളുടെ ദുഃഖവും അണപൊട്ടി ഒഴുകി.

മന്ത്രി കെ.എൻ ബാലഗോപാൽ അന്ത്യോപചാരം അർപ്പിച്ചു. സർക്കാർ നയത്തിന് വിരുദ്ധമായി ഉദ്യോഗസ്ഥർ  ഇടപെട്ടെങ്കിൽ നടപടിയെടുക്കും, ഇത്തരം സംഭവങ്ങൾ ഉണ്ടാകരുതെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.

അഭിമാനിയായിരുന്ന അഭിരാമി തനിക്കവകാശപ്പെട്ട ആറടി മണ്ണിലെ ചിതയിൽ എരിഞ്ഞൊടുങ്ങി. കരിനിയമമായ സർഫേസി നിയമം മറ്റൊരു ജീവൻ കൂടി കവരാതിരിക്കാൻ ഇനിയെങ്കിലും റിസർവ്വ് ബാങ്ക് നയം തിരുത്തണമെന്ന ആവശ്യം ശക്തമായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here